---
title: "'ഇംഗ്ലിഷ് വിംഗ്ലിഷി'ന് പത്താം വാര്‍ഷികം, ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യുന്നു"
english_title: "'English Vinglish' 10th Anniversary, Sridevi's Sarees Auctioned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72498/english-vinglish-10th-anniversary-sridevis-sarees-auctioned"
published_at: "2022-10-04T20:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c48065bfe6_sreedevi.jpg"
keywords: []
---

# 'ഇംഗ്ലിഷ് വിംഗ്ലിഷി'ന് പത്താം വാര്‍ഷികം, ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യുന്നു

> **Lead Summary:** ശ്രീദേവി പ്രധാന കഥാപാത്രമായി 2012ല്‍ റിലീസ് ചെയ്‍ത ചിത്രമാണ് 'ഇംഗ്ലിഷ് വിംഗ്ലിഷ്'. ഗൗരി ഷിൻഡെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശ്രീദേവിയുടെ സാരിയും ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഗൗരി ഷിൻഡെ.

## Article Content

ശ്രീദേവി പ്രധാന കഥാപാത്രമായി 2012ല്‍ റിലീസ് ചെയ്‍ത ചിത്രമാണ് 'ഇംഗ്ലിഷ് വിംഗ്ലിഷ്'. ഗൗരി ഷിൻഡെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശ്രീദേവിയുടെ സാരിയും ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഗൗരി ഷിൻഡെ.

'ഇംഗ്ലിഷ് വിംഗ്ലിഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശ്രീദേവി ധരിച്ചിരുന്ന സാരിയാണ് ലേലം ചെയ്യുക. ശ്രീദേവി ധരിച്ചിരുന്ന സാരികള്‍ താൻ സൂക്ഷിച്ചു വെച്ചിരുന്നതായി ഗൗരി ഷിൻഡെ പറയുന്നു. സാരി ലേലം ചെയ്യുന്നതില്‍ നിന്നുള്ള പണം പെണ്‍കുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എൻജിഒയ്‍ക്കാണ് നല്‍കുക.

ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അന്ധേരിയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്ന് ഗൗരി ഷിൻഡെ പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനു ശേഷം ശ്രീദേവി അഭിനയരംഗത്തേയ്‍ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു 'ഇംഗ്ലിഷ് വിംഗ്ലിഷ്'.

ഗൗരി ഷിൻഡെ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ആദില്‍ ഹുസൈനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും തമിഴ് ചിത്രത്തില്‍ അജിത്തും അതിഥി താരമായും അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72498/english-vinglish-10th-anniversary-sridevis-sarees-auctioned)