മലയാളികളുടെ പ്രിയ താരമാണ് പൊന്നമ്മ ബാബു .ഇപ്പോഴിതാ നടിയുടെ അഭിമുഖമാണ് വൈറലാകുന്നത് . മമ്മൂട്ടിയുടെ നായികയാകേണ്ടി വന്നാലും വണ്ണം കുറയ്ക്കില്ലെന്ന് പൊന്നമ്മ ബാബു. തന്റെ വണ്ണത്തെ മറ്റുള്ളവർ കളിയാക്കുന്നതോ പരിഹസിക്കുന്നതോ തനിക്ക് ഇഷ്ടമില്ലെന്നും ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
തന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തനിക്ക് ദേഷ്യം വരും. വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പ് കഴിച്ച് വണ്ണം വെച്ചതാണ്. അതിനാൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അവരോട് ഉടക്കുമെന്നും എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ ഐഡന്റിറ്റിയാണ് തന്റെ വണ്ണം. അങ്ങനെയുള്ളപ്പോൾ തന്റെ വണ്ണത്തെ കളിയാക്കാനോ പരിഹസിക്കാനോ പറ്റില്ലെന്നും പറഞ്ഞു. മമ്മൂട്ടിയുടെ നായികയാകാനൊക്കെ തനിക്ക് ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു സിനിമയ്ക്കു വേണ്ടി മെലിഞ്ഞാൽ ആ ഒരു സിനിമ മാത്രമല്ല പിന്നെ ചെയ്യാൻ പറ്റൂ.
അത് കഴിഞ്ഞും തനിക്ക് സിനിമ ചെയ്യണമെന്നും അവർ പറഞ്ഞു. സിനിമയിൽ തനിക്ക് ബെസ്റ്റ് ഫ്രണ്ട്‌സില്ല. സുഹൃത്തുക്കളും വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരെയുള്ളൂ. ഇപ്പോഴത്തെ അടുത്ത സുഹൃത്ത് സാറയാണ്.
സാറയുടെ ഭർത്താവ് ഷിപ്പിലെ ക്യാപ്റ്റനാണ്. എല്ലാവരോടും നല്ല സൗഹൃദമാണ്, കാണുമ്പോൾ സ്‌നേഹം പങ്കിടാറുണ്ട്. പക്ഷെ സിനിമയും കുടുംബവും രണ്ടും രണ്ടായി നിർത്തുന്നയാളാണ്.
രണ്ടും കൂടി ലയിപ്പിക്കാറില്ല. വീട്ടിലെത്തുമ്പോൾ താൻ അമ്മയും ഭാര്യയും കുടുംബിനിയുമാണെന്നാണ് അവർ പറയുന്നതെന്നും പൊന്നമ്മ കൂട്ടിച്ചേർത്തു.
Content Highlight: Ponnamma Babu won't lose weight even if she has to be Mammootty's heroine.

































