ഭാര്യയുടെ പ്രായക്കൂടുതൽ പ്രശ്നമല്ല; ധനുഷ് പറഞ്ഞത്

ഭാര്യയുടെ പ്രായക്കൂടുതൽ പ്രശ്നമല്ല; ധനുഷ് പറഞ്ഞത്
Oct 4, 2022 03:15 PM | By Susmitha Surendran

തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ ദമ്പതികളായിരുന്നു ധനുഷും ഐശ്വര്യയും 2004 ൽ വിവാഹിതരായ ഇരുവരും അടുത്തിടെയാണ് വേർപിരിഞ്ഞത്. എന്നാൽ ഇപ്പോൾ വീണ്ടും ഇവർ ഒന്നിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

തമിഴകത്തെ ഏറ്റവും പ്രമുഖ കുടുംബങ്ങളിൽ നിന്നുള്ളവരെന്ന നിലയിലും ധനുഷ് ഐശ്വര്യ വിവാഹം ആഘോഷിക്കപ്പെട്ടിരുന്നു. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിനിടെ ആണ് ഐശ്വര്യ ധനുഷിനെ പരിചയപ്പെടുന്നത്. 


പിന്നീട് സുഹൃത്തുക്കളായ ഇരുവരും ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പും പരന്നു. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്ന് ധനുഷ് അന്ന് പറഞ്ഞിരുന്നു. തന്റെ സഹോദരിയുടെ സുഹൃത്താണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് നൽകിയ വിശദീകരണം. എന്നാൽ ധനുഷിനെയും ഐശ്വര്യയെയും വിവാഹം കഴിപ്പിക്കാൻ ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചു. ഇരുവർക്കും കൂടിക്കാഴ്ചയുള്ള അവസരവും കുടുംബം ഒരുക്കി. ഒടുവിൽ ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് പേരും തീരുമാനിക്കുകയും ചെയ്തു. 

ആറ് മാസത്തെ ഡേറ്റിം​ഗിന് ശേഷം ധനുഷും ഐശ്വര്യയും 2004 നവംബർ 18 ന് വിവാഹിതരായി. വിവാഹം കഴിക്കുന്ന സമയത്ത് 21 വയസ്സായിരുന്നു ധനുഷിന്റെ പ്രായം. ഐശ്വര്യയുടെ പ്രായമാവട്ടെ 23 ഉം. പ്രായ വ്യത്യാസത്തെ പറ്റി ചോദ്യം വന്നപ്പോൾ പ്രായം തങ്ങൾക്കൊരു പ്രശ്നമല്ലെന്നാണ് ധനുഷ് അന്ന് നൽകിയ മറുപടി. 


മുമ്പൊരിക്കൽ തങ്ങളുടെ ബന്ധത്തെ പറ്റി ഐശ്വര്യ സംസാരിച്ചിരുന്നു. പരസ്പരം ഒരുപാട് സ്പേസ് നൽകുന്നതാണ് ഞങ്ങളുടെ ബന്ധത്തിലെ ഏറ്റവും മികച്ച കാര്യം. ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം ഒരാൾ സ്വയം മാറണമെന്ന് ഞങ്ങൾ രണ്ട് പേരും വിശ്വസിക്കുന്നില്ല, ഐശ്വര്യ പറഞ്ഞതിങ്ങനെ.

ഈ വർഷം ജനുവരിയിലാണ് ഐശ്വര്യയും ധനുഷും വേർപിരിയാൻ തീരുമാനിച്ചത്. 'സുഹൃത്തുക്കൾ, പങ്കാളികൾ, മാതാപിതാക്കൾ എന്നീ നിലകളിലുള്ള 18 വർഷത്തെ ഒരുമിച്ചുള്ള, ജീവിതം. വളർച്ചയും, മനസ്സിലാക്കലും പൊരുത്തപെടലും ഉൾപ്പെട്ടതായിരുന്നു ഈ യാത്ര. ഇന്ന് ഞങ്ങൾ ഞങ്ങളുടെ വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്' .


The wife's age does not matter; Dhanush said

Next TV

Related Stories
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

Apr 16, 2024 08:02 AM

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം...

Read More >>
#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

Apr 15, 2024 02:37 PM

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം...

Read More >>
#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

Apr 14, 2024 07:44 AM

#dhanush |ധനുഷിന്‍റെ യഥാര്‍ത്ഥ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം തുടരുന്നതിനിടെ

ഇതില്‍ ധനുഷിന്‍റെ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ കതിരേശൻ അന്തരിച്ചു....

Read More >>
 #SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

Apr 13, 2024 05:21 PM

#SayajiShinde |നടൻ സായാജി ഷിൻഡേ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി

മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്....

Read More >>
#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Apr 13, 2024 08:11 AM

#arulmani | പത്ത് ദിവസമായി എഐഎഡിഎംകെയുടെ പ്രചരണത്തില്‍; തമിഴ് നടന്‍ അരുള്‍മണി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു...

Read More >>
Top Stories