---
title: "ജാസ്മിനെ ഡാന്‍സ് പഠിപ്പിച്ച് ദില്‍ഷ; വീഡിയോ വൈറല്‍"
english_title: "Dilu has now shared a dance video with Jasmin."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72450/dilu-has-now-shared-a-dance-video-with-jasmin"
published_at: "2022-10-04T13:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633be767569b7_dilsha_and_jasmin.jpg"
keywords: []
---

# ജാസ്മിനെ ഡാന്‍സ് പഠിപ്പിച്ച് ദില്‍ഷ; വീഡിയോ വൈറല്‍

> **Lead Summary:** ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടി തുടങ്ങി. ഒടുവില്‍ ഒരാളെ പുറത്താക്കേണ്ടി വന്നു. ബിഗ് ബോസ് വീട്ടില്‍ എപ്പോഴും തമ്മില്‍ അടി ഉണ്ടാക്കിയ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും റോബിനും.

## Article Content

ഇത്തവണത്തെ മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ശ്രദ്ധ നേടിയിരുന്നു. തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ അടി തുടങ്ങി. ഒടുവില്‍ ഒരാളെ പുറത്താക്കേണ്ടി വന്നു. ബിഗ് ബോസ് വീട്ടില്‍ എപ്പോഴും തമ്മില്‍ അടി ഉണ്ടാക്കിയ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും റോബിനും.

ഷോയില്‍ നിന്ന് പുറത്തു പോയാലും തങ്ങള്‍ക്കിടെ സൗഹൃദം ഉണ്ടാവില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ പുറത്തുവന്ന ശേഷം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. ഒന്നിച്ചുള്ള ഫോട്ടോസ് വീഡിയോസ് പങ്കുവെച്ച് പ്രേക്ഷകര്‍ക്കും മുന്നിലേക്ക് ഈ താരങ്ങള്‍ എത്തി.

**

ഇതിനിടെ ദില്‍ഷയും നിമിഷയും തമ്മില്‍ ചില സൗന്ദര്യ പിണക്കങ്ങളും ഉണ്ടായിരുന്നു. പുറത്തുവന്ന ശേഷവും ഇത് തുടര്‍ന്നു. താരങ്ങള്‍ തമ്മില്‍ ഒത്തുകൂടിയിരുന്നുവെങ്കിലും ഇതിലൊന്നും ദില്‍ഷയെ കണ്ടിരുന്നില്ല.

ഇപ്പോഴിതാ ജാസ്മിനൊപ്പം ഉള്ള ഡാന്‍സ് വീഡിയോ പങ്കു വെച്ചാണ് ദിലു എത്തിയത്. ഡാന്‍സ് കളിക്കാന്‍ അറിയാത്ത ജാസ്മിനെ ഇത് പഠിപ്പിക്കുകയാണ് പുതിയ വീഡിയോയില്‍ ദില്‍ഷ.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ ഇരുവരും. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇരുവരും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

[https://www.instagram.com/reel/CjQLCjmgjGQ/?utm_source=ig_embed&ig_rid=b88d9ebe-191a-4bd6-a2b4-44b9da6149a9**](https://www.instagram.com/reel/CjQLCjmgjGQ/?utm_source=ig_embed&ig_rid=b88d9ebe-191a-4bd6-a2b4-44b9da6149a9)

ഏറെ സന്തോഷത്തോടെയാണ് ഇരുവരുടേയും ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മോളേ ദിലൂ എന്ന് ജാസ്മിന്‍ പറയുന്നതോടെയാണ് ഒരു വീഡിയോ തുടങ്ങുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/72450/dilu-has-now-shared-a-dance-video-with-jasmin)