ആകെ മൂടുന്ന പച്ചവസ്ത്രം, സ്ത്രീകളു‌ടെ ​ഗുണ്ടാപ്പട, ട്രെയിനിൽ അതിക്രമവും കൊള്ളയും

ആകെ മൂടുന്ന പച്ചവസ്ത്രം, സ്ത്രീകളു‌ടെ ​ഗുണ്ടാപ്പട, ട്രെയിനിൽ അതിക്രമവും കൊള്ളയും
Oct 4, 2022 10:35 AM | By Susmitha Surendran

ആരെയും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ ഒരു ട്രെയിനിൽ ഉണ്ടായത്. ആകെ മൂടുന്ന തിളങ്ങുന്ന പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ ട്രെയിനിലേക്ക് ചാടിക്കയറി. പിന്നീടവർ അതിലുണ്ടായിരുന്ന 19 -കാരികളായ പെൺകുട്ടികളെ അടക്കം കൊള്ളയടിച്ചു.

മോഷണത്തിനിരയായ പെൺകുട്ടികളിൽ നിന്നും ഇപ്പോഴും ഭയം വിട്ട് മാറിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഈ മോഷ്ടാക്കളായ സ്ത്രീകൾ യാത്രക്കാരികളെ ചവിട്ടുന്നതും മറ്റും കാണാം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്.

'അന്ന് തന്റെ മകളുടെ പിറന്നാളായിരുന്നു. അന്നാണ് അവൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടത്. ഇപ്പോഴും അവളുടെ ഭയം വിട്ടു മാറിയിട്ടില്ല. അന്യ​ഗ്രഹജീവികൾ തങ്ങളെ ആക്രമിച്ചു എന്നാണ് മകൾ പറയുന്നത്' എന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‌

ആ പെൺകുട്ടിയുടെ ഫോണും ഹാൻഡ്ബാ​ഗും കൊള്ളസംഘം കൈക്കലാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ തിളങ്ങുന്ന പച്ച വസ്ത്രം ധരിച്ച ആറ് സ്ത്രീകൾ പെൺകുട്ടികളിൽ ഒരാളെ വലിച്ചെറിയുന്നതും മറ്റേയാളുടെ മുഖത്ത് ആവർത്തിച്ച് അടിക്കുകയും ചെയ്യുന്നതും കാണാം. അക്രമികളിൽ ചിലർ മുഖംമൂടിയിട്ടാണ് എത്തിയിരിക്കുന്നത്.

പെൺകുട്ടികൾ ട്രെയിനിൽ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഈ സ്ത്രീകൾ ട്രെയിനിനകത്തേക്ക് കയറി വന്നത്. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് അവർ വന്നത്. വന്നയുടനെ അവർ തങ്ങളെ ആക്രമിക്കാൻ തുടങ്ങിയെന്ന് മകള്‍ പറഞ്ഞു എന്നും ട്രെയിനിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ അമ്മ പറയുന്നു.

ട്രെയിനിൽ വേറെയും യാത്രക്കാരുണ്ടായിരുന്നു. അതിൽ ഒന്നോ രണ്ടോ പേർ അക്രമികളെ എതിർക്കാനും കൊള്ളയടിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ, അവരിൽ ചിലർക്കും പരിക്കേറ്റു.

അതേ സമയം ട്രെയിനിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇതിനെ ഒന്നും എതിർക്കാതെ വീഡിയോ എടുത്ത് കൊണ്ടിരിക്കുകയായിരുന്നു എന്നും അക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. അക്രമികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാവേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.

A green cover-up, a gang of women, violence and looting on a train

Next TV

Related Stories
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

Apr 16, 2024 03:33 PM

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം....

Read More >>
Top Stories










News Roundup