---
title: "റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയ സമയമുണ്ടായിരുന്നു; സാനിയ ഇയ്യപ്പന്‍"
english_title: "Actress Sania Ayyappan says that hers is always a bad choice when it comes to men."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72245/actress-sania-ayyappan-says-that-hers-is-always-a-bad-choice-when-it-comes-to-men"
published_at: "2022-10-03T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a73f207981_SANIYA_IYYAPPAN.jpg"
keywords: []
---

# റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയ സമയമുണ്ടായിരുന്നു; സാനിയ ഇയ്യപ്പന്‍

> **Lead Summary:** മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍ . ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത് . ആണുങ്ങളുടെ കാര്യത്തില്‍ തന്റേത് എപ്പോഴും മോശം തിരഞ്ഞെടുപ്പായിരിക്കുമെന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. താന്‍ റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്ന സമയമുണ്ടായിരുന്നു.

## Article Content

മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പന്‍ . ഇപ്പോഴിതാ താരത്തിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത് . ആണുങ്ങളുടെ കാര്യത്തില്‍ തന്റേത് എപ്പോഴും മോശം തിരഞ്ഞെടുപ്പായിരിക്കുമെന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. താന്‍ റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്ന സമയമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സീരിയസ് റിലേഷന്‍ഷിപ്പുകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ച് സ്വയം ബ്രെയ്ന്‍വാഷ് ചെയ്തിരിക്കുകയാണ് എന്നാണ് സാനിയ പറയുന്നത്. ആണുങ്ങളുടെ കാര്യത്തില്‍ തന്റേത് എപ്പോഴും മോശം തിരഞ്ഞെടുപ്പായിരിക്കും. പ്രായത്തിന്റേത് ആയിരിക്കും.

പതുക്കെ പതുക്കെ പഠിച്ച് വരുമായിരിക്കും. എപ്പോഴും ബാഡ് ചോയ്സ് ആയിരിക്കും. ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നത് സീരിയസ് റിലേഷന്‍ഷിപ്പുകളൊന്നും വേണ്ട എന്നാണ്. ഇത് തന്നെ ബ്രെയിന്‍വാഷ് ചെയ്ത് മനസിലാക്കിച്ചതാണ്. റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്നൊരു സമയമുണ്ടായിരുന്നു.

അവര് എന്തെങ്കിലും പറഞ്ഞാല്‍ അതിന് അനുസരിച്ച് മാറുകയോ അതുപോലെ നടക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോള്‍ താന്‍ മാറി എന്നാണ് സാനിയ പറയുന്നത്. ‘സാറ്റര്‍ഡേ നെറ്റ്‌സ്’ ആണ് സാനിയയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വിത്സണ്‍, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72245/actress-sania-ayyappan-says-that-hers-is-always-a-bad-choice-when-it-comes-to-men)