---
title: "ഗോള്‍ഡണ്‍ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്, ചിത്രങ്ങൾ "
english_title: "Alia Bhatt shines in golden gown, pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72240/alia-bhatt-shines-in-golden-gown-pictures"
published_at: "2022-10-03T10:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a6b522b938_ALIYA.jpg"
keywords: []
---

# ഗോള്‍ഡണ്‍ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്, ചിത്രങ്ങൾ 

> **Lead Summary:** അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഗര്‍ഭകാലത്തും സ്‌റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍.

## Article Content

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഗര്‍ഭകാലത്തും സ്‌റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണിപ്പോള്‍.

വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ ധരിക്കുന്നത്. ഇതിനിടെ സ്വന്തമായി ഒരു മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും താരം തുടങ്ങി. 'എഡമമ്മ' എന്നാണ് ബ്രാന്‍ഡിന്റെ പേര്.

ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ഇതിനോടൊപ്പം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആലിയയുടെ ഏറ്റവും പുത്തന്‍ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

[**https://www.instagram.com/aliaabhatt/?utm_source=ig_embed&ig_rid=ee01af5a-a1fa-43ae-9e7a-07b92a95bb74**](https://www.instagram.com/aliaabhatt/?utm_source=ig_embed&ig_rid=ee01af5a-a1fa-43ae-9e7a-07b92a95bb74)

ടൈം100-ന്‍റെ അവാര്‍ഡ് നേടിയതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്‍റെ പോസ്റ്റ്. എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്.

മനോഹരമായ ഗോള്‍ഡണ്‍ ഗൗണിൽ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്. ഡീപ് വി നെക്കും കേപ്പ് സ്ലീവുമാണ് ഗൗണിന്‍റെ പ്രത്യേകത. 189000 രൂപയാണ് ആലിയ ധരിച്ച ഈ വസ്ത്രത്തിന്‍റെ വില.

### Related Links & Sources
- [Original Story Source](https://moviemax.in/news/72240/alia-bhatt-shines-in-golden-gown-pictures)