---
title: " ഇത്രയ്ക്കും സിംപിളാണോ  കാവ്യ മാധവന്‍..... "
english_title: "Kavya Madhavan is so simple ....."
publisher: "moviemax.in"
canonical_url: "https://moviemax.in/news/7224/kavya-madhavan-is-so-simple"
published_at: "2021-10-26T09:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61777fbf745a5_KAVYA.jpg"
keywords: []
---

#  ഇത്രയ്ക്കും സിംപിളാണോ  കാവ്യ മാധവന്‍..... 

> **Lead Summary:** ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദിലീപും കാവ്യ മാധവനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ബാലതാരമായെത്തിയ കാവ്യ നായികയായെത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

## Article Content

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദിലീപും കാവ്യ മാധവനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ബാലതാരമായെത്തിയ കാവ്യ നായികയായെത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറുകയായിരുന്നു ഇവര്‍. സ്‌ക്രീനിലെ പ്രണയം വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇവര്‍. ദിലീപ്-കാവ്യ ദമ്പതികളുടെ പുത്തന്‍ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദിലീപിന്റേയും കാവ്യ മാധവന്റെയും പുതുപുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയുമെല്ലാമായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ കൃത്യമായി അറിയുന്നുണ്ട്.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ദിലീപും കാവ്യയുമെത്തിയത്. കറുപ്പ് കുര്‍ത്തിയില്‍ അതീവ സുന്ദരിയായുള്ള കാവ്യയെ കണ്ടപ്പോള്‍ എങ്ങനെയാണ് ഇത്രയും സിപിംളാവുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. കറുപ്പ് ഷര്‍ട്ടിലായിരുന്നു ദിലീപ്. പ്രിയപ്പെട്ടവരുടെ സന്തോഷത്തില്‍ പങ്കുചേരാനാണ് ഇരുവരും എത്തിയത്.

ദിലീപും കാവ്യയും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തതിന്റെ ചിത്രവും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കൂടെയുള്ള കുഞ്ഞുതാരത്തെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. കാവ്യ മാധവന്റെ സഹോദര ഭാര്യയായ റിയ മിഥുന്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇതിനകം തന്നെ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.

കാവ്യയുടേയും ദിലീപിന്റേയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്.

പിറന്നാളിന് തൊട്ടുമുന്‍പായിട്ടായിരുന്നു ആദ്യാക്ഷരം കുറിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി എത്തിയിരുന്നു. ചേച്ചിയും അനിയത്തിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/7224/kavya-madhavan-is-so-simple)