---
title: "'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി' എന്റെ വാക്കുകള്‍ അവളെ വേദനിപ്പിച്ചു - മാപ്പു പറഞ്ഞ് നടന്‍"
english_title: "My words 'my wife left me' hurt her - actor apologizes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72220/my-words-my-wife-left-me-hurt-her-actor-apologizes"
published_at: "2022-10-03T07:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a47fb24e49_Untitled-1.jpg"
keywords: []
---

# 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി' എന്റെ വാക്കുകള്‍ അവളെ വേദനിപ്പിച്ചു - മാപ്പു പറഞ്ഞ് നടന്‍

> **Lead Summary:** **പ്രേ**ക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ പ്രിയ താരം 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി' എന്നു പറഞ്ഞുകൊണ്ട് പങ്കുവച്ച ഒരു വീഡിയോ വൈറല്‍ ആയിരുന്നു.

## Article Content

**പ്രേ**ക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ പ്രിയ താരം 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി' എന്നു പറഞ്ഞുകൊണ്ട് പങ്കുവച്ച ഒരു വീഡിയോ വൈറല്‍ ആയിരുന്നു.

ഭാര്യ ബീനയുമായി വേര്‍പിരിഞ്ഞു എന്ന തോന്നലുണ്ടാക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പോസ്റ്റ്. സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയ ആള്‍ എത്തുന്നത് അറിയിച്ചു കൊണ്ടുള്ളതായിരുന്നു മനോജിന്റെ വീഡിയോ.

പണമുണ്ടാക്കാനും കാഴ്ചക്കാരെ കൂട്ടാനും എന്ത് തോന്ന്യാസവും ചെയ്യുന്ന ആളെന്ന നിലയില്‍ താരത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയതോടെ കാര്യങ്ങള്‍ വിശദീകരിച്ചും മാപ്പ് പറഞ്ഞും രംഗത്ത് എത്തിയിരിക്കുകയാണ് മനോജ്.

* ''**സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഉദ്ദേശിച്ചത്. നടി മാറുന്നതിനാല്‍ സീരിയലിന്റെ സംവിധായകന്‍ ടെന്‍ഷനിലായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്ന് ചോദിച്ചിരുന്നു.*

*ഒരു പൊട്ടബുദ്ധിക്ക് ഇങ്ങനെയാണ് എനിക്ക് തോന്നിയത്. ആളുകളെ പറ്റിച്ച്‌ പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചില്ല. വിഡിയോ ഗംഭീരമായിരുന്നുവെന്നും എന്നാല്‍ തലക്കെട്ട് സഹിക്കാനാവത്തതാണെന്നും പലരും വിളിച്ചു പറഞ്ഞു. *

* തന്റെ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയെ വേദനിപ്പിച്ചു. 'മനു എന്തിനാണ് അത്തരം ടൈറ്റില്‍ ഇട്ടതെന്ന്' ബീന ചോദിച്ചു. നിരവധി മോശം കമന്റുകള്‍ വന്നു. പ്രേക്ഷകര്‍ ഞങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയ സന്ദര്‍ഭമാണിത്.'*

### Related Links & Sources
- [Original Story Source](https://moviemax.in/news/72220/my-words-my-wife-left-me-hurt-her-actor-apologizes)