ഒരേ സ്ഥലം, ഒരേ സ്ത്രീ, ഒരേ നിൽപ്പ്; വൈറലായി ​10 വർഷത്തെ ഇടവേളകളിൽ ​ഗൂ​ഗിൾ മാപ്പിൽ പകർത്തപ്പെട്ട ചിത്രം

ഒരേ സ്ഥലം, ഒരേ സ്ത്രീ, ഒരേ നിൽപ്പ്; വൈറലായി ​10 വർഷത്തെ ഇടവേളകളിൽ ​ഗൂ​ഗിൾ മാപ്പിൽ പകർത്തപ്പെട്ട ചിത്രം
Oct 2, 2022 11:28 PM | By Anjana Shaji

ഗൂ​ഗിൾ മാപ്പിൽ രസരകമായ ഒരുപാട് കാര്യങ്ങൾ കണ്ടെത്താറുണ്ട്. അതുപോലെ തികച്ചും യാദൃച്ഛികമായി സംഭവിച്ച ഒരു കാര്യമാണ് ഇതും. വർഷങ്ങളുടെ ഇടവേളയിൽ ഒരേ സ്ഥലത്ത്, ഒരുപോലെ നിൽക്കുന്ന ഒരു സ്ത്രീയാണ് ചിത്രത്തിൽ. 10 വർഷം മുമ്പ് നിന്ന അതേ സ്ഥലത്താണ് സ്ത്രീയെ 10 വർഷത്തിന് ശേഷവും കണ്ടെത്തിയത്.

Advertisement

കാർലിസിലെ വിക്ടോറിയ പ്ലേസിലെ ഒരു റോഡരികിലാണ് ഒരു ട്രാഫിക് ലൈറ്റിന് സമീപം ലീൻ സാറ കാർട്ട്‌റൈറ്റ് നിൽക്കുന്നത്. അവളുടെ വലതു കൈയിൽ ഷോപ്പിം​ഗ് ബാ​ഗുകളും പിടിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം പകർത്തിയിരിക്കുന്നത് 2009 ഏപ്രിലിലാണ്. രണ്ടാമത്തെ ചിത്രം പകർത്തിയിരിക്കുന്നത് 2018 ആ​ഗസ്തിലുമാണ് എന്ന് കെന്നഡി ന്യൂസ് ആൻഡ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യത്തെ ​ഗൂ​ഗിൾ മാപ്പ് ചിത്രത്തിൽ ഒരു സ്ലാക്ക്സും അതിനൊപ്പം ഒരു വെള്ള ഷർട്ടും ജാക്കറ്റും ധരിച്ചിരിക്കുന്ന സാറയെ കാണാം. രണ്ടാമത്തേതിൽ ഒരു കറുത്ത വസ്ത്രം ധരിച്ച് അരയ്ക്ക് കയ്യും കൊടുത്ത് നിൽക്കുന്ന സാറയേയാണ് കാണാൻ കഴിയുക. കടയിൽ വച്ചിരിക്കുന്ന വസ്തുക്കളിൽ ചില മാറ്റങ്ങളൊക്കെ വന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഇതിൽ കാണുന്നില്ല. ബാക്കിയെല്ലാം ഏകദേശം ഒരുപോലെ തന്നെ ഇരിക്കുകയാണ്.

സാറ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബില്ല്യണിൽ ഒന്ന് മാത്രം സംഭവിക്കാവുന്ന യാദൃച്ഛികത' എന്നും അവർ ചിത്രങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. 'ഞാൻ സമയത്തിൽ ഉറച്ച് പോയതുപോലെയുണ്ട്' എന്നും സാറ പറഞ്ഞു. 41 -കാരിയായ സാറ പറയുന്നത്, രണ്ട് ചിത്രങ്ങളിലും ഒരുപോലെ തന്റെ കയ്യിൽ ബാ​ഗുണ്ട്, ഒരേ സ്ഥലത്താണ് താൻ നിൽക്കുന്നതും.

അത്ഭുതം എന്നത് പോലെ തന്നെ ഇത് വിചിത്രമായും തോന്നുന്നു എന്നാണ്. ഇതുപോലെ 10 വർഷത്തിന് ശേഷം ഒരേ സ്ഥലത്ത് ഇതുപോലെ ഒരേ പോലെ നിൽക്കുന്ന ചിത്രം പകർത്തപ്പെട്ട ലോകത്തിലെ ഒരേയൊരാളായിരിക്കും താൻ എന്നും സാറ പറഞ്ഞു.

Same place, same woman, same stand; The image captured on Google Maps at intervals of 10 years went viral

Next TV

Related Stories
52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

Dec 2, 2022 03:42 PM

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി

52 -കാരനായ അധ്യാപകനോട് 20 -കാരിയ്ക്ക് പ്രണയം; ഒടുവിൽ ഇരുവരും വിവാഹിതരായി...

Read More >>
ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

Dec 2, 2022 03:34 PM

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച് ആർഎസ്പിസിഎ

ലോറിയുടെ ബോണറ്റിൽ ഇരുന്ന് ഒരു പൂച്ച സഞ്ചരിച്ചത് 400 കിലോ മീറ്റർ; ഉടമകളെ അന്വേഷിച്ച്...

Read More >>
ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

Dec 1, 2022 02:24 PM

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ വൈറൽ

ട്രെയിനെത്തിയത് ഒമ്പത് മണിക്കൂർ വൈകി, വ്യത്യസ്തമായി സ്വീകരിച്ച് യാത്രക്കാർ, വീഡിയോ...

Read More >>
നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

Dec 1, 2022 12:04 PM

നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു, ഒരു അളിയൻ സത്യം കണ്ടുപിടിച്ചു

ബിഹാറിൽ നിന്നുള്ള ഒരാൾ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറ് വിവാഹം കഴിച്ചു. ഒടുവിൽ ഒരു അളിയൻ സത്യം കണ്ടുപിടിച്ചു....

Read More >>
എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

Dec 1, 2022 11:03 AM

എണ്ണക്കപ്പലിന്റെ അടിഭാ​ഗത്തിരുന്ന് 11 ദിവസത്തെ യാത്ര, പിന്നിട്ടത് 5000 കിലോമീറ്റർ

എണ്ണക്കപ്പലിന്റെ പുറത്തുള്ള റഡറിൽ ഇരുന്നുകൊണ്ട് 11 ദിവസത്തെ യാത്ര, മൂന്ന് കുടിയേറ്റക്കാർ ആശുപത്രിയിൽ....

Read More >>
മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

Dec 1, 2022 08:38 AM

മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന്; വൈറലായി വീഡിയോ

മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്....

Read More >>
Top Stories