---
title: "ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നത്  - പ്രതികരിച്ച്‌ മമ്മൂട്ടി"
english_title: "Everyone answers the questions they face - Mammootty responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72189/everyone-answers-the-questions-they-face-mammootty-responded"
published_at: "2022-10-02T21:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339b610843ed_mammooty.jpg"
keywords: []
---

# ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നത്  - പ്രതികരിച്ച്‌ മമ്മൂട്ടി

> **Lead Summary:** **ന**ടന്‍ ശ്രീനാഥ് ഭാസി നല്‍കിയ അഭിമുഖം വിവാദങ്ങൾക്കിടയിൽ മമ്മൂട്ടിയുടെ മറുപടി വൈറൽ.

## Article Content

**ന**ടന്‍ ശ്രീനാഥ് ഭാസി നല്‍കിയ അഭിമുഖം വിവാദങ്ങൾക്കിടയിൽ മമ്മൂട്ടിയുടെ മറുപടി വൈറൽ.

സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിലെ ചോദ്യങ്ങള്‍ക്കാണോ ഉത്തരങ്ങള്‍ക്കാണോ പ്രശ്നമെന്നായിരുന്നു ചോദ്യം.

ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും നടന്‍ മമ്മൂട്ടി. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണര്‍ത്ഥം ദോഹയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഓരോരുത്തരും അവരവര്‍ നേരിടുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പറയുന്നത്.

**

അതിനെ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി. സമീപ കാലത്ത് മലയാള സിനിമയില്‍ നടന്ന ചില ഇന്റര്‍വ്യൂ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം .

മകൾ നാരായണയെ കുറിച്ച് സംസാരിക്കുകയാണ് നടി ശോഭന. ചില ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് താരം മകളെക്കുറിച്ച് പരാമർശിച്ചത്. തന്റെ ചിത്രം കണ്ടപ്പോൾ അവൾക്ക് ഏറെ അമ്പരപ്പ് തോന്നി എന്ന് നടി പറയുന്നു.

മണിച്ചിത്രത്താഴ് ആണ് തന്റെ സിനിമകളിൽ വെച്ച് അവൾക്ക് ഏറ്റവും ഇഷ്ടം. വരനെ ആവശ്യമുണ്ട് എന്ന ചിത്രം അവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം അതിൽ തനിക്ക് ഒരു മകൾ ഉണ്ടല്ലോ. തൻറെ കാര്യത്തിൽ അവൾ കുറച്ച് പൊസസീവ് ആണ്. അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ ആണ് താൻ തിര ചെയ്യുന്നത്.

തിയേറ്ററിൽ അവളോടൊപ്പം ഇരുന്നാണ് ആ ചിത്രം കണ്ടത്. സ്ക്രീനിൽ തന്നെ കണ്ടതോടെ അവൾ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തിച്ചുകൊണ്ട് തന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. എന്നാൽ മണിച്ചിത്രത്താഴ് അവൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

എട്ടാം ക്ലാസിലാണ് അവൾ ഇപ്പോൾ പഠിക്കുന്നത്. താൻ ചെന്നൈയിൽ പഠിച്ച അതേ സ്കൂളിൽ തന്നെയാണ് അവളും പഠിക്കുന്നത്. എന്തിനു താൻ മകളെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം എന്നും ഒരു ചോദ്യത്തിന് താരം പ്രതികരിച്ചു. അവൾ ഒരു സാധാരണ കുട്ടിയാണ് എന്നും ശോഭന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72189/everyone-answers-the-questions-they-face-mammootty-responded)