---
title: "ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നു, അതിനിടയിൽ 'പ്രേത'ങ്ങളെ കാണുന്നു എന്ന് യുവതി"
english_title: "Woman says she wakes up and walks in her sleep, sees 'ghosts' in between"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72149/woman-says-she-wakes-up-and-walks-in-her-sleep-sees-ghosts-in-between"
published_at: "2022-10-02T17:19:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63397ad79b506_viral.jpg"
keywords: []
---

# ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നു, അതിനിടയിൽ 'പ്രേത'ങ്ങളെ കാണുന്നു എന്ന് യുവതി

> **Lead Summary:** ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക എന്ന അവസ്ഥ പലരിലും ഉണ്ടാവാറുണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്.

## Article Content

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുക എന്ന അവസ്ഥ പലരിലും ഉണ്ടാവാറുണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്.

വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നുമുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് യുവതി ഇക്കാര്യം പറഞ്ഞത്. വളരെ വിചിത്രമായ ചില കാര്യങ്ങളാണ് യുവതി ഓൺലൈനിൽ വീഡിയോയിലൂടെ പങ്ക് വെച്ചത്. 'തന്നോട് ഒരു സൈക്കിക് താൻ അതീന്ദ്രിയജ്ഞാനമുള്ള ഒരാളാണ് എന്ന് പറഞ്ഞു.

എന്നാൽ ഞാൻ സംസാരിക്കുന്നത് എന്റെ സ്വപ്നങ്ങളോടല്ല. മറിച്ച് 'പ്രേത'ങ്ങളോടാണ്' എന്നായിരുന്നു യുവതി വീഡിയോയിൽ പറഞ്ഞത്. ഒരു മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു. വീഡിയോയിൽ സെലീന മെയേഴ്സ് എന്ന സ്ത്രീ ഒരു ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം.

പിന്നീട് കൈ രണ്ടും ഉയർത്തി ആരോടോ സംസാരിക്കുന്നത് പോലെയും കാണാം. അതുപോലെ അതിന് ശേഷം ഒരു കസേരയിൽ ഇരുന്ന് കൊണ്ട് നീങ്ങുകയും ആരോടോ സംസാരിക്കുകയുമാണ്. താൻ സംസാരിക്കുന്നത് 'പ്രേത'ത്തോടാണ് എന്നാണ് സെലീനയുടെ അവകാശവാദം.

എന്താണ് കുടിക്കാൻ വേണ്ടത് എന്നൊക്കെ സെലീന വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഏതായാലും സെലീനയുടെ വീഡിയോ നിരവധിപ്പേരാണ് കണ്ടത്. എന്നാൽ, നാം കരുതുന്നത് പോലെ അവളെ എതിർത്തു കൊണ്ടൊന്നുമല്ല ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

പലരും ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖത്തെ കുറിച്ച് എഴുതി. അത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയാണ് എന്നും പലരും പറയുകയുണ്ടായി. എന്തായാലും ഈ 'പ്രേത'ത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോ കാണാൻ സെലീനയ്ക്ക് ഫോളോവേഴ്സായി ഒരുപാട് പേരുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72149/woman-says-she-wakes-up-and-walks-in-her-sleep-sees-ghosts-in-between)