---
title: "താന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന പലരും തനിക്കെതിരെ നിന്നു; വെളിപ്പെടുത്തി സിനി വര്‍ഗീസ്"
english_title: "sini Varghese had been undergoing treatment for a spinal injury for years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72092/sini-varghese-had-been-undergoing-treatment-for-a-spinal-injury-for-years"
published_at: "2022-10-02T11:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63392f8a62f3a_sini_vmargees.jpg"
keywords: []
---

# താന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന പലരും തനിക്കെതിരെ നിന്നു; വെളിപ്പെടുത്തി സിനി വര്‍ഗീസ്

> **Lead Summary:** ഒരുകാലത്ത് സിനിമയിലും സീരിയലിലും തിളങ്ങി നിന്ന താരമാണ് സിനി വര്‍ഗീസ് . നേരത്തെ ഒട്ടനവധി കഥാപാത്രം സിനി അവതരിപ്പിച്ചു. ഇതിലേ പലതും നെഗറ്റീവും പോസിറ്റീവും നിറഞ്ഞതായിരുന്നു.

## Article Content

ഒരുകാലത്ത് സിനിമയിലും സീരിയലിലും തിളങ്ങി നിന്ന താരമാണ് സിനി വര്‍ഗീസ് . നേരത്തെ ഒട്ടനവധി കഥാപാത്രം സിനി അവതരിപ്പിച്ചു. ഇതിലേ പലതും നെഗറ്റീവും പോസിറ്റീവും നിറഞ്ഞതായിരുന്നു.

എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും അഭിനയ ലോകത്ത് ഇല്ല ഈ നടി. ഇപ്പോള്‍ ഇതേക്കുറിച്ച് ആണ് താരം സംസാരിക്കുന്നത്.

തനിക്ക് ഡാന്‍സ് ഒത്തിരി ഇഷ്ടമാണ് , ചെറുപ്പം മുതല്‍ ഡാന്‍സ് പഠിച്ചിരുന്നു. ഭരതനാട്യം ആണ് കൂടുതല്‍ ഇഷ്ടം. അഭിനേത്രി ആവണം എന്ന് ആഗ്രഹിച്ചല്ല ഈ ഫീല്‍ഡിലേക്ക് വന്നതെന്ന് നടി പറയുന്നു. ഡാന്‍സിന് പിന്നാലെ സീരിയലിലേക്ക് അവസരം കിട്ടി. പിന്നെല കുറെ പരമ്പരകളില്‍ അഭിനയിച്ചു.

ഷൂട്ടിന്റെ തിരക്ക് കാരണം പല സമയങ്ങളിലും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ല . സൗന്ദര്യ സംരക്ഷണം പോലും ചെയ്യാറുണ്ടായിരുന്നില്ല . തൈറോയ്ഡിന്റെ പ്രശ്‌നം കൂടി വന്നതോടെ വണ്ണം കൂടുകയായിരുന്നു. ഈ സമയത്തൊക്കെ താന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന പലരും തനിക്കെതിരെ നിന്നു. ഞാന്‍ അഭിനയം നിര്‍ത്തിയെന്ന് അവര്‍ പറഞ്ഞു നടന്നു.

കൂട്ടുകാര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല , ശരിക്കും സങ്കടം വരുന്നു. അതേ സമയം ഒരു ചാനല്‍ ഷോയ്ക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റു , വര്‍ഷങ്ങളോളം ഇതിന്റെ ചികിത്സയിലായിരുന്നു. എന്നാല്‍ ചാനലിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ സഹായം ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72092/sini-varghese-had-been-undergoing-treatment-for-a-spinal-injury-for-years)