---
title: "തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേത്;  പൂനം ബജ്‌വ"
english_title: "Actress Poonam Bajwa talks about the proposals she got from Kerala."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72084/actress-poonam-bajwa-talks-about-the-proposals-she-got-from-kerala"
published_at: "2022-10-02T11:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633926587dfc0_poonam_bajba.jpg"
keywords: []
---

# തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേത്;  പൂനം ബജ്‌വ

> **Lead Summary:** കേരളത്തില്‍ നിന്നും തനിക്ക് ലഭിച്ച പ്രൊപ്പോസലുകളെ കുറിച്ച് പറഞ്ഞ് നടി പൂനം ബജ്‌വ. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രസകരമായ പ്രൊപ്പോസലുകളെ കുറിച്ചാണ് പൂനം സംസാരിച്ചത്.

## Article Content

കേരളത്തില്‍ നിന്നും തനിക്ക് ലഭിച്ച പ്രൊപ്പോസലുകളെ കുറിച്ച് പറഞ്ഞ് നടി പൂനം ബജ്‌വ. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രസകരമായ പ്രൊപ്പോസലുകളെ കുറിച്ചാണ് പൂനം സംസാരിച്ചത്.

ഏറ്റവും രസകരമായി തോന്നിയത് തിരുവനന്തപുരത്ത് നിന്നുള്ള ഏഴാം ക്ലാസുകാരന്റെത് ആണെന്ന് താരം പറയുന്നു. നിരവധി പ്രൊപ്പോസലുകള്‍ ഒരു ദിവസം വരും. ”മാം നിങ്ങള്‍ ഗ്ലാമറസ് റോളുകള്‍ ചെയ്‌തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്‌തോളും” എന്ന് പറയും. ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്ന്.

”മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോള്‍ പ്രായം കുറഞ്ഞ ഭര്‍ത്താവുള്ളത് ഫാഷനാണ്. ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും” എന്ന് പറഞ്ഞു. തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേത് എന്നാണ് പൂനം തമാശയായി പറയുന്നത്.

അതേസമയം, സുരേഷ് ഗോപി നാകനായ ‘മേം ഹൂ മൂസ’യിലാണ് പൂനത്തിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72084/actress-poonam-bajwa-talks-about-the-proposals-she-got-from-kerala)