ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു, തിരികെ വന്നത് ഒന്നരക്കോടിയുടെ ലോട്ടറിയും നേടി

ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു, തിരികെ വന്നത് ഒന്നരക്കോടിയുടെ ലോട്ടറിയും നേടി
Oct 2, 2022 10:50 AM | By Susmitha Surendran

നമ്മളെല്ലാം പലചരക്ക് കടയിൽ പോകാറുണ്ട്. എന്നാൽ, തിരികെ വരുമ്പോൾ ഒന്നരക്കോടി രൂപയുടെ ലോട്ടറിയുമടിച്ച് വരുന്നത് സങ്കൽപ്പിക്കാനാവുമോ? ചില ഭാ​ഗ്യവാന്മാരുടെ ജീവിതത്തിൽ അങ്ങനെയും സംഭവിക്കും. മിഷി​ഗണിലുള്ള പ്രെസ്റ്റോൺ മാകി എന്നയാളാണ് ആ ഭാ​ഗ്യവാൻ.

ഭാര്യയ്ക്കാണ് ഈ ലോട്ടറി അടിച്ചതിന് നന്ദി പറയുന്നത് എന്നും അവളില്ലായിരുന്നു എങ്കിൽ അത് സംഭവിക്കുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. മെയ്‍ജെർ സ്റ്റോറിൽ വച്ചാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മാകി ഒരു ഫാന്റസി 5 ടിക്കറ്റ് എടുത്തത്.

അതിൽ അദ്ദേഹത്തിന് സമ്മാനവും ലഭിച്ചു. പിറ്റേന്ന് രാവിലെ ആ വലിയ വിജയവാർത്ത മാകിയുടെ ചെവിയിലെത്തി. 'ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഭാര്യ എനിക്ക് ഒരു മെസേജ് അയക്കുന്നത്. ​ഗ്രോസറി സ്റ്റോറിൽ കയറാനും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാനും പറഞ്ഞുകൊണ്ടായിരുന്നു മെസ്സേജ്.

$200,000 കൂടുതൽ അല്ലെങ്കിൽ സാധാരണയായി ഞാൻ ഫാന്റസി 5 ടിക്കറ്റ് എടുക്കാറില്ല. പക്ഷെ, അന്ന് അതെന്തോ അടുത്തെത്തിയിരിക്കുന്നത് പോലെ തോന്നുകയും ഞാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു' എന്ന് മാകി മിഷി​ഗൺ ലോട്ടറിയോട് പറഞ്ഞു.

പിറ്റേന്ന് രാവിലെ മാകി ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചു. മാകിയെ പോലും ഞെട്ടിച്ച് കൊണ്ട് ആ ടിക്കറ്റിൽ അദ്ദേഹം വിജയിക്കുകയായിരുന്നു. 'പിറ്റേന്ന് രാവിലെ താൻ അടുക്കളയിൽ നിൽക്കുകയായിരുന്നു. ടിക്കറ്റിന്റെ മൊബൈൽ ആപ്പിൽ ഞാൻ‌ ഫലം പരിശോധിച്ചു.

അത് കണ്ട് താൻ ഞെട്ടിപ്പോയി, തനിക്ക് അത് സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്നു' എന്നും അദ്ദേഹം പറയുന്നു. അങ്ങനെ ജോലിയും കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോയ മാകിയേയും തേടി ഒരു വൻഭാ​ഗ്യം തന്നെ എത്തി. ആ പണം കുടുംബത്തിനൊപ്പം ചെലവഴിക്കാനും കുറച്ച് പണം ഇൻവെസ്റ്റ് ചെയ്യാനുമാണ് താൻ ആലോചിക്കുന്നത് എന്നും മാകി പറയുന്നു.

His wife told him to go to the grocery store and came back and won the lottery worth 1.5 crores

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories