നെഞ്ചുവേദനയ്ക്ക് ആശുപത്രിയിലായ തടവുകാരന്‍ ലൈംഗിക ബന്ധത്തിനിടെ പിടിയില്‍, സംഭവം വൈറലാകുന്നു

നെഞ്ചുവേദനയ്ക്ക് ആശുപത്രിയിലായ തടവുകാരന്‍ ലൈംഗിക ബന്ധത്തിനിടെ പിടിയില്‍, സംഭവം വൈറലാകുന്നു
Oct 2, 2022 08:43 AM | By Susmitha Surendran

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ പിടികൂടി.

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരനാണ് ആശുപത്രി മുറിയില്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ പിടിയിലായത് . സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാരനെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് കാണാതായത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിവില്‍സര്‍ജന്‍ ഡോക്ടര്‍ അമരേന്ദ്ര നാരായണന്‍ പറഞ്ഞു സംഭവം പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്.

ആശുപത്രിക്കുള്ളില്‍ ഇത് എങ്ങനെ സാധ്യമായി എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സദര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ വ്യാഴാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു തടവുകാരനെ കാണാതായതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കൊലക്കേസ് പ്രതിയായ തടവുകാരനെ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കോള്‍ ഗേളിനൊപ്പം കണ്ടെത്തിയത്. സംഭവത്തിന് കൂട്ടുനിന്ന നാല് ഗാര്‍ഡുകളെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു എന്‍ജിഒ പ്രവര്‍ത്തകനാണ് കുറ്റവാളിക്ക് മുറിയുടെ താക്കോല്‍ നല്‍കിയതെന്ന് സദര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ അമ്രേന്ദ്ര നാരായണ്‍ സാഹി എഎന്‍ഐയോട് പറഞ്ഞു. സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു.

എത്ര കാലമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിക്കണം. തടവുകാരന്‍ ഹൃദ്രോഗിയായതിനാല്‍ ഡല്‍ഹിയിലെ എയിംസിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടേക്ക് കൊണ്ടുപോയില്ല എന്നും സിവില്‍ സര്‍ജന്‍ പറഞ്ഞു.

മണ്ഡല് കാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വീണ്ടും നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (പിഎംസിഎച്ച്) മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Inmate hospitalized for chest pain caught having sex, incident goes viral

Next TV

Related Stories
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories