---
title: "'അത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്'; കോടിയേരിയെ അനുസ്‍മരിച്ച് വിനയന്‍"
english_title: "'It is an extraordinary accomplishment for man'; Vinayan remembers Kodiyeri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72046/it-is-an-extraordinary-accomplishment-for-man-vinayan-remembers-kodiyeri"
published_at: "2022-10-02T07:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338f090843b0_vinayan_and_kodiyeri.jpg"
keywords: []
---

# 'അത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്'; കോടിയേരിയെ അനുസ്‍മരിച്ച് വിനയന്‍

> **Lead Summary:** > അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന്‍ വിനയന്‍. "ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്.

## Article Content

> അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന്‍ വിനയന്‍. "ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്.

> കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!", വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം സിനിമാലോകത്തെ നിരവധി പേര്‍ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു.

മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ- സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ.

ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.

ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട, മോഹന്‍ലാല്‍ കുറിച്ചു. പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ.., എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72046/it-is-an-extraordinary-accomplishment-for-man-vinayan-remembers-kodiyeri)