---
title: "ഗ്ലാമറസ് ലുക്കില്‍ തിളങ്ങി താരം,  വീഡിയോ "
english_title: "The star shines in a glamorous look, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71913/the-star-shines-in-a-glamorous-look-video"
published_at: "2022-10-01T14:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337fd51dfdcf_mrunal.jpg"
keywords: []
---

# ഗ്ലാമറസ് ലുക്കില്‍ തിളങ്ങി താരം,  വീഡിയോ 

> **Lead Summary:** അവാര്‍ഡ് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി ദുല്‍ഖര്‍ സല്‍മാന്റെ നായിക മൃണാള്‍ താക്കൂര്‍. ‘സീതരാമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറിയ താരമാണ് മൃണാള്‍ താക്കൂര്‍.

## Article Content

അവാര്‍ഡ് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി ദുല്‍ഖര്‍ സല്‍മാന്റെ നായിക മൃണാള്‍ താക്കൂര്‍. ‘സീതരാമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയ നായികയായി മാറിയ താരമാണ് മൃണാള്‍ താക്കൂര്‍.

മുംബൈയിലെ അവാര്‍ഡ് ചടങ്ങിലാണ് മൃണാള്‍ ഗ്ലാമറസ് ആയി എത്തിയത്. സീതരാമത്തില്‍ നൂര്‍ ജഹാന്‍ എന്ന രാജകുമാരി ആയാണ് മൃണാള്‍ എത്തിയത്.

ദുല്‍ഖറിനോളം തന്നെ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു മൃണാളിന്റെയും. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ നടി 2014ല്‍ മറാഠി ചിത്രം ‘വിട്ടി ദന്ദു’വിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്.

2018ല്‍ റിലീസ് ചെയ്ത ‘ലവ് സോണിയ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. സൂപ്പര്‍ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാന്‍, േജഴ്‌സി എന്നിവയാണ് മൃണാളിന്റെ പ്രധാന ബോളിവുഡ് ചിത്രങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/71913/the-star-shines-in-a-glamorous-look-video)