---
title: "ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സുവർണക്ഷേത്രം സന്ദർശിച്ച് അല്ലു അർജുൻ"
english_title: "Allu Arjun visited the Golden Temple on his wife's birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71869/allu-arjun-visited-the-golden-temple-on-his-wifes-birthday"
published_at: "2022-10-01T08:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337b15160790_allu_arjun.jpg"
keywords: []
---

# ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സുവർണക്ഷേത്രം സന്ദർശിച്ച് അല്ലു അർജുൻ

> **Lead Summary:** ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ. നടനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. സുവർണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടൻ സന്ദർശിച്ചു.

## Article Content

ഭാര്യയുടെ പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിച്ച് അല്ലു അർജുൻ. നടനും ഭാര്യ സ്‌നേഹ റെഡ്ഡിയും മക്കളും ജന്മദിനം ആഘോഷിക്കാനായി അമൃത്സറിലേക്കാണ് ഇത്തവണ പോയത്. സുവർണ്ണ ക്ഷേത്രം കുടുംബത്തോടൊപ്പം നടൻ സന്ദർശിച്ചു.

> ഇതിന്റെ ചിത്രങ്ങൾ അല്ലു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. "ഹാപ്പി ബർത്ത്‌ഡേ ക്യൂട്ടി" എന്നാണ് അല്ലു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്. സാധാരണക്കാരനായി സുവർണ ക്ഷേത്രത്തിൽ എത്തി ക്യൂ നിൽക്കുന്ന അല്ലുവിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്.

അതേസമയം പുഷ്പ: ദി റൈസിന്റെ മഹത്തായ വിജയത്തിന് ശേഷം അല്ലു അർജുൻ അടുത്തതായി അഭിനയിക്കുന്നത്, പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലാണ്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തിയത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്.

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ഇവർ തമ്മിലുള്ള പോരാട്ടത്തിന് തന്നെയാണ് രണ്ടാം ഭാഗത്തിലും ആരാധകർ കാത്തിരിക്കുന്നത്. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ സമന്തയുടെ ഐറ്റം ഡാൻസും ആഘോഷിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71869/allu-arjun-visited-the-golden-temple-on-his-wifes-birthday)