---
title: "ഇനി അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രമേ വിവാഹം കഴിക്കൂ;  തൃഷ"
english_title: "Now the discussion about the love and marriage of the star is going on in the social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/71838/now-the-discussion-about-the-love-and-marriage-of-the-star-is-going-on-in-the-social-media"
published_at: "2022-09-30T21:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633712a9d2ba7_thrisha.jpg"
keywords: []
---

# ഇനി അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രമേ വിവാഹം കഴിക്കൂ;  തൃഷ

> **Lead Summary:** മലയാളത്തില്‍ അടക്കം ആരാധകര്‍ ഏറെയുള്ള നടിയാണ് തൃഷ. തമിഴ് താരമായ വിജയുടെ നായികയായി തിളങ്ങിയ തൃഷ ഇന്നും അഭിനയരംഗത്ത് തുടരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. 

## Article Content

മലയാളത്തില്‍ അടക്കം ആരാധകര്‍ ഏറെയുള്ള നടിയാണ് തൃഷ. തമിഴ് താരമായ വിജയുടെ നായികയായി തിളങ്ങിയ തൃഷ ഇന്നും അഭിനയരംഗത്ത് തുടരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. 

ഓരോ ഫോട്ടോ കാണുമ്പോഴും നടി ഒന്നു കൂടി സുന്ദരി ആയി എന്നാണ് ആരാധകര്‍ കമന്റ് പറയുന്നത്. ഇപ്പോഴിതാ താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിജയിക്കൊപ്പം തുടരെത്തുടരെ സിനിമകള്‍ ചെയ്തപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു. എന്നാല്‍ തൃഷ ഇത് നിഷേധിക്കുകയായിരുന്നു.

2015 ബിസിനസുകാരന്‍ വരുണ്‍ മനിയനുമയി നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനുശേഷം മൂന്നുമാസം കഴിഞ്ഞ് ഇരുവരും പിരിയാന്‍ തീരുമാനിച്ചു.

പിന്നീട് തൃഷ വിവാഹം കഴിക്കാനും തയ്യാറായിട്ടില്ല. തനിക്ക് പ്രണയ വിവാഹമാണ് താല്പര്യമെന്നും തന്നെ നന്നായി മനസ്സിലാക്കുന്ന ആളെയാണ് വേണ്ടതെന്നും ,അതുവരെ വിവാഹം കഴിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.

തൃഷയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയതായിരുന്നു റാണ ദഗ്ഗുബട്ടിയുമായുള്ളത്. ഇരുവരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. പല വേദികളിലും ഒരുമിച്ച് വരുന്നത് പതിവായതോടെയാണ് പ്രണയ വാര്‍ത്തകള്‍ പ്രചരിച്ചത്.

പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. പലപ്പോഴായി അടുക്കുകയും അകലയും ചെയ്ത ഇരുവരും ഇന്ന് നല്ല സുഹൃത്തുക്കളാണ്. റാണയുടെ വിവാഹത്തിന് തൃഷ ആശംസ നേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71838/now-the-discussion-about-the-love-and-marriage-of-the-star-is-going-on-in-the-social-media)