---
title: "നടൻ ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്"
english_title: "Actor Harish Peradi has entered the field of film production"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71832/actor-harish-peradi-has-entered-the-field-of-film-production"
published_at: "2022-09-30T20:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633708f369aec_hareesh_peradi.jpg"
keywords: []
---

# നടൻ ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് ഹരീഷ് പേരടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് ഹരീഷ് മലയാളികൾക്കും മലയാള സിനിമയ്ക്കും സമ്മാനിച്ചത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

## Article Content

മലയാളികളുടെ പ്രിയ നടനാണ് ഹരീഷ് പേരടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് ഹരീഷ് മലയാളികൾക്കും മലയാള സിനിമയ്ക്കും സമ്മാനിച്ചത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ കൃത്യമായി തന്നെ തുറന്നുപറയുന്ന സിനിമാ താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും ഹരീഷ് പേരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ നിർ‌മാണ രം​ഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നടൻ.

[**https://www.facebook.com/hareesh.peradi.98/posts/1306729279867418**](https://www.facebook.com/hareesh.peradi.98/posts/1306729279867418)

ഹരീഷ് പേരാടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

'പ്രാർത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഖില്‍ കാവുങ്കൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/71832/actor-harish-peradi-has-entered-the-field-of-film-production)