logo

അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് പേളി മാണി

Published at Dec 12, 2020 12:09 PM അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് പേളി മാണി

പ്രേഷകരുടെ ഇഷ്ട്ടതാരമാണ് പേളി മാണി.   പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൂഡോ അടുത്തിടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

അനുരാഗ് ബസു സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് പേളിക്ക് ബോളിവുഡില്‍ അവസരം ലഭിച്ചത്.

നടിക്കൊപ്പം അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, ഫാത്തിമ സന ഷേയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ലൂഡോ റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ മുന്‍പ് നിരവധി തവണ പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലൂഡോയില്‍ ഒരു മലയാളി നേഴ്‌സിന്റെ റോളിലാണ് പേളി അഭിനയിച്ചത്.


ഷീജ തോമസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതേസമയം ലൂഡോ ലൊക്കെഷനില്‍ നിന്നുളള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ച് പേളി എത്തിയിരുന്നു.

സഹതാരമായ അഭിഷേക് ബച്ചനൊപ്പമുളള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇവിടെ ആരെങ്കിലും ത്രോബാക്ക് എന്ന് പറഞ്ഞോ, എന്നാല്‍ ഞാന്‍ അങ്ങനെ കേട്ടു എന്ന് കുറിച്ചുകൊണ്ടാണ് പേളി അഭിഷേക് ബച്ചനൊപ്പമുളള ചിത്രം പങ്കുവെച്ചത്.


ലൂഡോ, ഇദ്ദേഹത്തെ കാണുക എന്നതും ഒരുമിച്ച് വര്‍ക്ക് ചെയ്യാനാകുക എന്നതും തീര്‍ത്തും നല്ലൊരു അനുഭവമാണ് എന്നും പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ഡിഫോര്‍ ഡാന്‍സിന് പിന്നാലെയാണ് നടിക്ക് ആരാധകര്‍ കൂടിയത്.

പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും എല്ലാവരുടെയും പ്രിയതാരമാണ്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അവതരണത്തിന് പുറമെ മോട്ടിവേഷണല്‍ സ്പീക്കറായും പേളി മാണി തിളങ്ങി. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു താരം. ഒരു തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം തുടര്‍ന്ന് മലയാളത്തിലും എത്തുകയായിരുന്നു.

Pelly Mani's Bollywood debut film Ludo has recently hit the screens

Related Stories
കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

Mar 14, 2021 03:27 PM

കുട്ടിക്കാലം മുതൽ താനൊരു സ്പോർട്സ് ലവർ ആയിരുന്നു;മനസ്സുതുറന്ന് താരം

സ്പോർട്സ് തനിക്കെന്നും ഇഷ്ടപ്പെട്ട ഒന്നായിരുന്നുവെന്നാണ് ചിത്രം പങ്കുവച്ച് താരം...

Read More >>
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
Trending Stories