---
title: "യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ"
english_title: "Young actress found dead in hotel room"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71782/young-actress-found-dead-in-hotel-room"
published_at: "2022-09-30T16:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336d0d855bdc_akaansha.jpg"
keywords: []
---

# യുവനടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആകാൻഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ യുവനടിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ആകാൻഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിക്കുകയായിരുന്നു. തന്‍റെ മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാൻഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/71782/young-actress-found-dead-in-hotel-room)