---
title: "വിക്ടോറിയൻ ശൈലിയിൽ സ്വന്തം ജന്മദിനം ആഘോഷിച്ച് 89 -കാരി മുത്തശ്ശി"
english_title: "89-year-old grandmother celebrates her birthday in Victorian style"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71772/89-year-old-grandmother-celebrates-her-birthday-in-victorian-style"
published_at: "2022-09-30T15:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336c0297d718_viral.jpg"
keywords: []
---

# വിക്ടോറിയൻ ശൈലിയിൽ സ്വന്തം ജന്മദിനം ആഘോഷിച്ച് 89 -കാരി മുത്തശ്ശി

> **Lead Summary:** ചിലർക്ക് പ്രായം ഒരു നമ്പർ മാത്രമാണ്. പ്രായത്തെ തോൽപ്പിക്കാനുള്ള ഊർജ്ജം എപ്പോഴും അവരുടെ ഉള്ളിൽ ഉണ്ടാവും. അത്തരത്തിൽ പ്രായത്തെ വെറും നമ്പറായി മാത്രം കാണുന്ന 89 -ാം വയസ്സിലും 20 -ന്റെ ചുറുചുറുക്ക് കാണിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.

## Article Content

ചിലർക്ക് പ്രായം ഒരു നമ്പർ മാത്രമാണ്. പ്രായത്തെ തോൽപ്പിക്കാനുള്ള ഊർജ്ജം എപ്പോഴും അവരുടെ ഉള്ളിൽ ഉണ്ടാവും. അത്തരത്തിൽ പ്രായത്തെ വെറും നമ്പറായി മാത്രം കാണുന്ന 89 -ാം വയസ്സിലും 20 -ന്റെ ചുറുചുറുക്ക് കാണിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.

ചെറുപ്പക്കാരെ പോലും ഞെട്ടിക്കുന്ന വിധത്തിലാണ് കഴിഞ്ഞദിവസം മുത്തശ്ശി തന്റെ 89 -ാം പിറന്നാൾ ആഘോഷിച്ചത്. അതും വിക്ടോറിയ ശൈലിയിൽ. കണ്ടന്റ് ക്രിയേറ്ററായ സ്നേഹ ദേശായി പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മുത്തശ്ശിയുടെ പിറന്നാൾ ആഘോഷമാണ് വീഡിയോയിലുള്ളത്. വീഡിയോ ഇതുവരെ 1,84,803 ലൈക്കുകളോടെ 19 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. സ്വന്തം മുത്തശ്ശിയുടെ തന്നെ ജന്മദിനാഘോഷത്തിന്റെ ഹൃദയസ്പർശിയായ വീഡിയോകളാണ് സ്നേഹ പങ്കുവെച്ചിട്ടുള്ളത്.

മുത്തശ്ശി പിറന്നാൾ ആഘോഷത്തിനായി വസ്ത്രം ധരിച്ചത് എങ്ങനെയെന്ന് വീഡിയോയിൽ വ്യക്തമാണ്. ലിലാക്ക് ഗൗൺ ധരിച്ച്, അതീവ സുന്ദരിയായാണ് മുത്തശ്ശി കാണപ്പെടുന്നത്. തീം അനുസരിച്ച് വസ്ത്രം ധരിച്ച കുടുംബാംഗങ്ങൾ എല്ലാവരും എത്തിക്കഴിഞ്ഞപ്പോൾ തന്റെ ജന്മദിന കേക്ക് മുറിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.

> "മുത്തശ്ശിക്ക് 89 വയസ്സായി. പ്രായം ഒരു സംഖ്യ മാത്രമാണ്. 89 വയസ്സുള്ള എന്റെ മുത്തശ്ശിയുടെ ഊർജം ഞാൻ ഇഷ്ടപ്പെടുന്നു! എല്ലാ കാര്യങ്ങളും അവർ ഇപ്പോഴും ആസ്വദിക്കുന്ന രീതി ഇഷ്ടപ്പെടുന്നു. അവർ ഞങ്ങൾക്ക് ഒരു പ്രചോദനമാണ്. അവൾക്ക് ഇനിയും നിരവധി ഇതുപോലുള്ള ജന്മദിനങ്ങളും ഓർമ്മകളും ആശംസിക്കുന്നു" എന്ന കുറിപ്പോടെയാണ് സ്നേഹ ദേശായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

[**https://www.instagram.com/reel/Ci5EnzqOSZV/?utm_source=ig_embed&ig_rid=0309dbce-6f25-4ed8-8e22-9d255e56a5b3**](https://www.instagram.com/reel/Ci5EnzqOSZV/?utm_source=ig_embed&ig_rid=0309dbce-6f25-4ed8-8e22-9d255e56a5b3)

വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹൃദയസ്പർശിയായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മുത്തശ്ശിക്ക് ജന്മദിനാശംസകൾ ആയി എത്തിയിരിക്കുന്നത്.

തീർത്തും മധുരകരമായ ഒരു വീഡിയോ എന്നാണ് നിരവധിപേർ അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. മുത്തശ്ശി ഇനിയും ഊർജ്ജസ്വലതയോടെ ഒരുപാട് വർഷങ്ങൾ ജീവിക്കട്ടെ എന്നും നിരവധി പേർ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71772/89-year-old-grandmother-celebrates-her-birthday-in-victorian-style)