---
title: "സീരിയൽ കരിയറിലെ  ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി  താരം "
english_title: "The actor revealed about an incident in his serial career"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71675/the-actor-revealed-about-an-incident-in-his-serial-career"
published_at: "2022-09-30T08:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63365d2e206c4_actress.jpg"
keywords: []
---

# സീരിയൽ കരിയറിലെ  ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി  താരം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർച്ചന മനോജ്. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വഭാവനടി ആയിട്ടും വില്ലത്തി ആയിട്ടും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. അതേസമയം യഥാർത്ഥ ജീവിതത്തിൽ തന്നെ പലരും വില്ലത്തി ആയിട്ടാണ് കാണുന്നത് എന്നാണ് അർച്ചന ഇപ്പോൾ പറയുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർച്ചന മനോജ്. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വഭാവനടി ആയിട്ടും വില്ലത്തി ആയിട്ടും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. അതേസമയം യഥാർത്ഥ ജീവിതത്തിൽ തന്നെ പലരും വില്ലത്തി ആയിട്ടാണ് കാണുന്നത് എന്നാണ് അർച്ചന ഇപ്പോൾ പറയുന്നത്.

ഇപ്പോൾ വർഷങ്ങൾക്കു മുൻപ് സീരിയൽ കരിയറിൽ സംഭവിച്ച ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് താരം. ഒരിക്കൽ സീരിയൽ ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.

> അത് പ്രായത്തിന്റെ എടുത്തുചാട്ടം മാത്രമായിരുന്നു എന്നാണ് താരം പറയുന്നത്. പിന്നീട് അതിൻറെ പേരിൽ താനൊരു പ്രശ്നക്കാരി എന്ന നിലയിൽ ആയിരുന്നു അറിയപ്പെട്ടത് എന്നും താരം പറയുന്നു. “ഒരു സീരിയലിൽ അഭിനയിക്കുന്ന സമയത്ത് അതിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.

വളരെ ചെറിയ കാര്യത്തിന് ആയിരുന്നു പ്രശ്നം ഉണ്ടാക്കിയത്. പക്ഷേ ആ സംഭവം കാരണം ഇപ്പോഴും ഒരുപാട് ശത്രുക്കൾ ഉണ്ട് എന്ന് ആണ് മനസ്സിലാക്കിയത്. കുറച്ചു പ്രായമുള്ള വ്യക്തി ആയിരുന്നു സീരിയൽ പ്രൊഡ്യൂസ് ചെയ്തത്. അന്ന് എന്റെ മകൾ വളരെ ചെറിയ കുട്ടിയാണ്.

അവൾ ഗർഭത്തിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ ഞാൻ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മൂന്ന് സീരിയലിൽ മെയിൻ റോൾ ആണ് ചെയ്യുന്നത്. ഇപ്പോൾ ഒരു സമയം ഒരു സീരിയൽ മാത്രമേ പറ്റൂ എന്നൊക്കെയുണ്ട്. എന്നാൽ പണ്ട് അങ്ങനെ നിബന്ധനകൾ ഒന്നുമില്ലായിരുന്നു. ആർക്കും എത്ര സീരിയൽ വേണമെങ്കിലും ചെയ്യാം” – താരം പറയുന്നു.

സമയം മകൾക്ക് ആറുമാസം പ്രായമുള്ളപ്പോൾ ആയിരുന്നു താരം മകളെ വീട്ടിൽ ഇട്ടിട്ടു സീരിയലിന് പോയത്. പിന്നീട് മൂന്നാലു മാസം വീട്ടിൽ പോയിട്ടില്ലായിരുന്നു. അങ്ങനെ ഒരിക്കൽ വീട്ടിൽ പോകണം എന്നു താരം പറഞ്ഞു. പക്ഷേ നിർമാതാവ് പറ്റില്ല എന്ന് പറഞ്ഞു. നിർമ്മാതാവ് നടിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു – വെറുതെ ഒന്നുമല്ലല്ലോ, പൈസ തന്നിട്ടില്ലെ?”. ഇങ്ങനെയൊക്കെ ആയിരുന്നു അയാൾ സംസാരിച്ചത്.

പിന്നീട് താരം വളരെ ചൂടായി. 22 വയസ്സ് മാത്രമായിരുന്നു നടിയുടെ അന്നത്തെ പ്രായം. ഇനി കോടികൾ തന്നാലും അയാളുടെ സീരിയലിൽ അഭിനയിക്കില്ല എന്ന് താരം തീരുമാനിച്ചു. എന്നാൽ ഇത് വളരെ തെറ്റായിപ്പോയി എന്നാണ് താരം ഇപ്പോൾ പറയുന്നത്.

പിന്നീട് അയാൾ നിർമ്മിച്ച സീരിയലുകളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല. അതേസമയം സീരിയൽ നടിമാരുടെ ജീവിതത്തിൽ ഇതൊക്കെ വളരെ സാധാരണമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇങ്ങനെയുള്ള കാര്യങ്ങളിൽ അപ്പോൾ തന്നെ നമ്മൾ പ്രതികരിച്ചിട്ടില്ല എങ്കിൽ മറ്റുള്ള നടിമാർക്കും ഇതേ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒരുപാട് മാറിവരുന്നുണ്ട് എന്ന് കരുതുന്നു എന്നാണ് പ്രേക്ഷകർ സ്വയം പറയുന്നത്. അതേസമയം ഇപ്പോഴും സീരിയൽ മേഖലയിൽ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/71675/the-actor-revealed-about-an-incident-in-his-serial-career)