logo

ബാറ്റ്മാന്‍ സീരിസില്‍ കറുത്തവര്‍ഗ്ഗക്കാരന്‍ അഭിനയിക്കുന്നു

Published at Dec 12, 2020 11:33 AM ബാറ്റ്മാന്‍ സീരിസില്‍  കറുത്തവര്‍ഗ്ഗക്കാരന്‍ അഭിനയിക്കുന്നു

ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട്ട സീരിസ് ആണ് ബാറ്റ്മാന്‍. അടുത്ത സീരിസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേഷകര്‍ . അടുത്ത ബാറ്റ്മാന്‍ സീരിസില്‍ ബാറ്റ്മാന്‍ കറുത്തവര്‍ഗ്ഗക്കാരനായിരിക്കുമെന്ന്  ബാറ്റ്മാന്‍റെ സൃഷ്ടാക്കളായ ഡിസി കോമിക്സ് ഇത് സ്ഥിരീകരിച്ചു.

12 ഇയേര്‍സ് ഓഫ് സ്ലെവ് എന്ന സിനിമയുടെ രചിതാവ് ജോണ്‍ റിഡ്ലിയാണ് പുതിയ പരമ്പര സൃഷ്ടിക്കുന്നത്. ബ്രൂസ് വെയിന്‍ എന്നായിരിക്കില്ല പുതിയ ബാറ്റ്മാന്‍റെ പേര്. ടിം ഫോക്സ് എന്നായിരിക്കും പുതിയ ബാറ്റ്മാന്‍റെ പേര്.

കഥയില്‍ യഥാര്‍ത്ഥ ബാറ്റ്മാനായ ബ്രൂസ് വെയിന്‍റെ ബിസിനസ് മാനേജര്‍ ലൂക്കസ് ഫോക്സിന്‍റെ മകനാണ് ഗോതം നഗരം രക്ഷിക്കാന്‍ എത്തുന്ന പുതിയ ബാറ്റ്മാന്‍.


ഗോതം നഗരത്തെ രക്ഷിക്കുന്ന എല്ലാ മാസ്ക് ധാരികളെയും നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും, ബാറ്റ്മാന്‍ കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് പുതിയ ബാറ്റ്മാന്‍ ടിം ഫോക്സ് കഥയില്‍ ഉദയം ചെയ്യുന്നത്.

ഫ്യൂച്ചര്‍ സ്റ്റേറ്റ് എന്നായിരിക്കും സീരിസിന് പേര് എന്നാണ് റിപ്പോര്‍ട്ട്.നേരത്തെ തന്നെ പുതിയ സീരിസിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ച ജോണ്‍ റിഡ്ലി പുതിയ ബാറ്റ്മാന്‍ 'പേഴ്സണ്‍ ഓഫ് കളര്‍' ആയിരിക്കും എന്ന സൂചന നല്‍കിയിരുന്നു. തന്‍റെ കുട്ടികള്‍ക്ക് പുതിയ മാറ്റം ഇഷ്ടപ്പെട്ടുവെന്നും ജോണ്‍ റിഡ്ലി പ്രതികരിച്ചിരുന്നു

In the next Batman series, Batman will be black. This was confirmed by DC Comics, the creators of Batman

Related Stories
'ആര്‍ആര്‍ആര്‍' ചിത്രത്തിലെ ദോസ്തി ഗാനം പുറത്ത്

Aug 1, 2021 11:48 AM

'ആര്‍ആര്‍ആര്‍' ചിത്രത്തിലെ ദോസ്തി ഗാനം പുറത്ത്

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണയറ പ്രവർത്തകർ. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ ചിത്രത്തില്‍...

Read More >>
മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

Aug 1, 2021 11:33 AM

മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

1986ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സിന്ധുഭൈരവി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന...

Read More >>
Trending Stories