---
title: "ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് ആ ചോദ്യം നിരന്തരം വന്നിരുന്നു; നിമിഷ സജയൻ"
english_title: "That question kept coming up when Great Indian Kitchen came out; Nimisha Sajayan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71576/that-question-kept-coming-up-when-great-indian-kitchen-came-out-nimisha-sajayan"
published_at: "2022-09-29T15:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633571261c689_NIMISHa.jpg"
keywords: []
---

# ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് ആ ചോദ്യം നിരന്തരം വന്നിരുന്നു; നിമിഷ സജയൻ

> **Lead Summary:** കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. റിലീസ് ചെയ്തത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാളം സിനിമകളിൽ ഒന്നായി ചിത്രം മാറി. 

## Article Content

കഴിഞ്ഞവർഷം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. റിലീസ് ചെയ്തത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മലയാളം സിനിമകളിൽ ഒന്നായി ചിത്രം മാറി. 

വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയിൽ ഫോർ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് ലൈംഗിക വിദ്യാഭ്യാസം എന്നാൽ എന്താണ് എന്നറിയില്ലല്ലോ.

അതുകൊണ്ടുതന്നെ അവർക്ക് ഈ വാക്കിൻറെ അർത്ഥം മനസ്സിലായില്ല. അവർ കരുതിയത് ഇത് എന്തോ അശ്ലീല പദം ആണ് എന്നാണ്. അങ്ങനെ മലയാളികൾ അവരുടെ തനിസ്വഭാവം നടിയുടെ ഇൻബോക്സിൽ കാണിച്ചു എന്നു വേണം പറയാൻ.

സിനിമ ഇറങ്ങിയ സമയത്ത് തനിക്ക് നിരന്തരം മോശം മെസ്സേജുകൾ വരാറുണ്ടായിരുന്നു എന്നാണ് താരം ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമ ഇറങ്ങിയ സമയത്ത് ധാരാളം ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ആയിരുന്നു ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ എന്നൊക്കെ മെസ്സേജ് ചെയ്തുകൊണ്ട് എത്തിയത് എന്നാണ് താരം പറയുന്നത്.

സിനിമ സംസാരിക്കുന്ന പ്രശ്നം എന്താണ് എന്ന് മനസ്സിലാക്കുവാൻ അവർ തയ്യാറാകുന്നില്ല എന്നാണ് താരം പറയുന്നത്. ഇത്രയും നല്ല സിനിമ കണ്ടിട്ടും ഇവർക്ക് പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു താൻ ആ സമയം ചിന്തിച്ചത് എന്നാണ് കാര്യം പറയുന്നത്.

ഇത്തരത്തിലുള്ള ആളുകളുടെ വിചാരം എന്താണ്? ഞാൻ ഇതുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തും എന്നാണോ? ഇനിയും ഇതുപോലുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഞാൻ സ്ക്രീനിൽ അവതരിപ്പിക്കും. അപ്പോൾ ഇതുപോലെയുള്ള നെഗറ്റീവ് കമന്റുകൾ ഒരുപാട് വരും. എന്നാൽ ഇതൊന്നും ഒരിക്കലും എൻറെ എനർജി കളയാറില്ല – താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71576/that-question-kept-coming-up-when-great-indian-kitchen-came-out-nimisha-sajayan)