---
title: "നടൻ വിശാലിന്റെ വീടിന് നേരെ കല്ലേറ്"
english_title: "Stones pelted at actor Vishal's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71571/stones-pelted-at-actor-vishals-house"
published_at: "2022-09-29T15:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335689970d4f_VISHAL.jpg"
keywords: []
---

# നടൻ വിശാലിന്റെ വീടിന് നേരെ കല്ലേറ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാൽ. തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാൽ. തമിഴ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു മലയാളം സിനിമയിൽ മാത്രമാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. 

ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിലും സ്വന്തമാക്കിയത്. ചെന്നൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ചെന്നൈയിലെ അണ്ണാ നഗറിൽ ആണ് ഇദ്ദേഹത്തിന്റെ വീട് ഉള്ളത്. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിന്റെ വീടിന് നേരെ കല്ലേറ് നടന്നിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം നടക്കുന്നത്. ബാൽക്കണിയിലെ ചില്ലുകൾ തകർക്കുന്ന തരത്തിൽ ആയിരുന്നു കല്ലുകൾ എറിഞ്ഞത്. ഇതുകൂടാതെ വീടിന് മറ്റു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

മാതാപിതാക്കൾക്കൊപ്പം ആണ് താരം ഇവിടെ താമസിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഒരു സംഘം ആളുകൾ ചുവന്ന കാറിൽ എത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഇദ്ദേഹം പോലീസിനെ കൈമാറിയിട്ടുണ്ട്.

ഇദ്ദേഹത്തിൻറെ മാനേജർ മുഖേന ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പോലീസ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തമിഴിലെ മുൻനിര നടന്മാരിൽ ഒരാൾ മാത്രമല്ല ഇദ്ദേഹം.

നടിഗർ സംഘത്തിൻറെ ജനറൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. എ വിനോദ് കുമാർ എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ലാത്തി എന്നാണ് സിനിമയുടെ പേര്. ചിത്രം ഓഗസ്റ്റ് മാസത്തിലായിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാൽ സാങ്കേതിക കാരണം കൊണ്ട് റിലീസ് നീട്ടി വെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71571/stones-pelted-at-actor-vishals-house)