---
title: "മരിച്ചാലും കൂടെയുണ്ട് എന്ന് അമ്മയുടെ വാക്കിൻ്റെ വിശ്വാസത്തിലാണ് ഇനിയുള്ള എൻ്റെ ജീവിതം;  യദുകൃഷ്ണൻ"
english_title: "His first Instagram post after his mother's death is noteworthy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/71564/his-first-instagram-post-after-his-mothers-death-is-noteworthy"
published_at: "2022-09-29T14:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335644403970_YATHUKRISHNA.jpg"
keywords: []
---

# മരിച്ചാലും കൂടെയുണ്ട് എന്ന് അമ്മയുടെ വാക്കിൻ്റെ വിശ്വാസത്തിലാണ് ഇനിയുള്ള എൻ്റെ ജീവിതം;  യദുകൃഷ്ണൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യദുകൃഷ്ണൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിൽ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യദുകൃഷ്ണൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ സീരിയലുകളിൽ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറുവാൻ ഇദ്ദേഹത്തിന് സാധിച്ചു. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിൽ ഉടനീളം സ്വന്തമാക്കിയത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഇദ്ദേഹത്തിൻറെ അമ്മ മരണപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ അഞ്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അമ്മയുടെ മരണം.

നിരവധി ആളുകൾ ആയിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്ത് എത്തിയത്. എല്ലാ ദുഃഖവും സഹിക്കുവാനുള്ള മനക്കരുത്ത് ഇദ്ദേഹത്തിന് ദൈവം നൽകട്ടെ എന്നായിരുന്നു മലയാളികൾ പറഞ്ഞത്. ഇപ്പോൾ അമ്മയുടെ മരണശേഷം ഇദ്ദേഹം നടത്തിയ ആദ്യത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

> “എൻറെ അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം ഇനി ഓർമ്മകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് അഞ്ച് ദിവസം. ഓർമ്മ കാലം മുതൽ എന്റെ ശാരീരികവും മാനസികവുമായ ശക്തി എൻറെ അമ്മയായിരുന്നു.

ഊണിലും ഉറക്കത്തിലും എന്നെ പറ്റി ചിന്തിച്ചു കൊണ്ടിരുന്ന ഒരേ ഒരു ആൾ. യാത്ര പോകുമ്പോൾ എല്ലാ ഓരോ മണിക്കൂറിലും ഇടപെട്ടു വരുന്ന കോൾ. എവിടെയെത്തി മോനെ, എന്തെങ്കിലും കഴിച്ചോ തുടങ്ങിയ ചോദ്യങ്ങൾ” – യദുകൃഷ്ണൻ പറയുന്നു.

> “ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് അമ്മ എനിക്ക് തന്നിരുന്ന ഊർജ്ജം. എല്ലാത്തിനും ഉപരിയായി എൻറെ അമ്മയുടെ സാമീപ്യം, ഇനി അതൊന്നും ഇല്ല എന്ന് ആലോചിക്കുമ്പോൾ.

അമ്മ പറയാറുള്ളത് പോലെ മരിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് ഇനിയുള്ള എന്റെ ജീവിതം. അമ്മയ്ക്ക് ഒരായിരം ഉമ്മ. അമ്മയുടെ ആത്മാവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം” – താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71564/his-first-instagram-post-after-his-mothers-death-is-noteworthy)