---
title: "മോഹൻലാൽ തിരിഞ്ഞ് എന്നെ നോക്കി, ഞാൻ കരുതിയത് എന്നെ കൊച്ചായി കണ്ടു എന്നാണ്, സുരേഷ് ഗോപി"
english_title: "Suresh Gopi's words are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/71542/suresh-gopis-words-are-now-going-viral"
published_at: "2022-09-29T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633552f46999e_mohanlal_and_suresh_gopi.jpg"
keywords: []
---

# മോഹൻലാൽ തിരിഞ്ഞ് എന്നെ നോക്കി, ഞാൻ കരുതിയത് എന്നെ കൊച്ചായി കണ്ടു എന്നാണ്, സുരേഷ് ഗോപി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുന്ന സമയത്ത് ആണ് ഇദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം നടത്തുന്നതും പിന്നീട് സ്വന്തമായി താര പദവി നേടിയെടുക്കുന്നതും. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുന്ന സമയത്ത് ആണ് ഇദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം നടത്തുന്നതും പിന്നീട് സ്വന്തമായി താര പദവി നേടിയെടുക്കുന്നതും. 

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ടി പി ബാലഗോപാലൻ എം എ. ഈ സിനിമയിൽ സുരേഷ് ഗോപി ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോൾ ഈ സിനിമയിൽ വെച്ചുണ്ടായ അനുഭവം ആണ് താരം പറയുന്നത്.

സുരേഷ് ഗോപിയെ ടി കെ രാമകൃഷ്ണൻ സാർ ഒരുപാട് ഫയർ ചെയ്തു. സമയം രാവിലെ ഏതാണ്ട് പത്ത് പതിനൊന്നു മണി ആയിട്ടുണ്ടാവും. തന്റെ ഷൂട്ടിംഗ് കഴിഞ്ഞു മോഹൻലാൽ ഒരു ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. അതിൻറെ പിന്നിൽ നിന്നാണ് സുരേഷ് ഗോപിയെ ടി കെ രാമകൃഷ്ണൻ ഫയർ ചെയ്യുന്നത്.

ഉച്ചകേട്ടപ്പോൾ മോഹൻലാൽ തിരിഞ്ഞുനോക്കി. എല്ലാവരും പറയുന്നത് കേട്ട് തന്നെ മോഹൻലാൽ കൊച്ചായി കാണും എന്നാണ് സുരേഷ് ഗോപി കരുതിയത്. എന്നാൽ യഥാർത്ഥത്തിൽ ലാലേട്ടൻ ചെയ്തത് എന്താണ് എന്ന് അറിയുമോ?

സത്യൻ അന്തിക്കാടിനെ വിളിപ്പിച്ചിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു – ഇയാൾ എന്തൊക്കെയാണ് ഈ ചെയ്യുന്നത്? അയാളോട് ഒന്നു പോയി നിർത്താൻ പറയൂ. 1985 ഡിസംബർ അഞ്ചിനും ജനുവരി 10നും ഇടയിൽ ആന സംഭവം നടക്കുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അതേസമയം മോഹൻലാലിൻറെ ഈ പ്രവർത്തി ഇപ്പോൾ നിരവധി ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. മേ ഹൂ മൂസ എന്ന സിനിമയിലാണ് സുരേഷ് ഗോപി അടുത്തതായി പ്രത്യക്ഷപ്പെടുന്നത്.

ഈ സിനിമയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ധാരാളം അഭിമുഖങ്ങൾ ആണ് താരം നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഈ വിശേഷങ്ങൾ എല്ലാം തന്നെ താരം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71542/suresh-gopis-words-are-now-going-viral)