---
title: "'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ"
english_title: "'Devaduthar Padi', Chakochan steps up again, son with mischief- video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71510/devaduthar-padi-chakochan-steps-up-again-son-with-mischief-video"
published_at: "2022-09-29T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63353d256dea5_kunjakoboban.jpg"
keywords: []
---

# 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

> **Lead Summary:** കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ വൻ ഹിറ്റായ ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. അമ്പത് കോടി ക്ലബില്‍ ചിത്രം ഇടംനേടിയിരുന്നു. റിലീസ് ചെയ്‍ത് അമ്പത് ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും വിജയകരമായി സ്‍ട്രീം തുടരുകയാണ്.

## Article Content

കുഞ്ചാക്കോ ബോബന്റേതായി അടുത്തിടെ വൻ ഹിറ്റായ ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. അമ്പത് കോടി ക്ലബില്‍ ചിത്രം ഇടംനേടിയിരുന്നു. റിലീസ് ചെയ്‍ത് അമ്പത് ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും വിജയകരമായി സ്‍ട്രീം തുടരുകയാണ്.

ഇപ്പോഴിതാ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കുഞ്ചാക്കോ ബോബൻ ഒരു രസികൻ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ന്നാ താൻ കേസ് കൊട്' ആദ്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താൻ കാരണം ഒരു ഗാനരംഗമായിരുന്നു.

'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബൻ ചുവടുകള്‍ വെച്ചത് കേരളം ഏറ്റെടുത്തു. അതേ ഗാനത്തിന് ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായും ചുവടുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

പാട്ടിന് താളം പിടിക്കുന്ന ഇസഹാക്കിന്റെ കുസൃതികളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ച പുതിയ വീഡിയോയില്‍ കാണാം. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം 'ന്നാ താൻ കേസ് കൊടി'നായി ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71510/devaduthar-padi-chakochan-steps-up-again-son-with-mischief-video)