---
title: "പ്രണവിനെ എനിക്ക് വലിയ ഇഷ്ടമാണ് അത് മോഹൻലാലിന്റെ മകൻ ആയതു കൊണ്ടല്ല: ശ്രീനിവാസൻ"
english_title: "I like Pranav a lot and not because he is Mohanlal's son: Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71459/i-like-pranav-a-lot-and-not-because-he-is-mohanlals-son-srinivasan"
published_at: "2022-09-29T08:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350f63cf4a6_sreenivasan.jpg"
keywords: []
---

# പ്രണവിനെ എനിക്ക് വലിയ ഇഷ്ടമാണ് അത് മോഹൻലാലിന്റെ മകൻ ആയതു കൊണ്ടല്ല: ശ്രീനിവാസൻ

> **Lead Summary:** വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് പ്രണവ് മോഹൻലാൽ. താരപുത്രനായിരുന്നിട്ടും യാതൊരു താര ജാഡയും കാണിക്കാത്ത പ്രണവിനെ തനിക്ക് ഇഷ്ണമാണെന്ന് പറയുകയാണ് ശ്രീനിവാസൻ.

## Article Content

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് പ്രണവ് മോഹൻലാൽ. താരപുത്രനായിരുന്നിട്ടും യാതൊരു താര ജാഡയും കാണിക്കാത്ത പ്രണവിനെ തനിക്ക് ഇഷ്ണമാണെന്ന് പറയുകയാണ് ശ്രീനിവാസൻ.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണവിനെ ഇഷ്ടപ്പെടാനുള്ള കാരണം ശ്രീനിവാസൻ തുറന്ന് പറഞ്ഞത്. അപ്പുവിനെ തനിക്ക് വലിയ ഇഷ്ടമാണ് അതുപക്ഷേ അവൻ മോഹൻലാലിൻറെ മകൻ ആയതുകൊണ്ടല്ല, അവന് നല്ല ഒരു വ്യക്തിത്വമുണ്ട്.

അതുകൊണ്ടാണ് താൻ പ്രണവിനെ ഇഷ്ടപ്പെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനിവാസൻ അസുഖ ബാധിതനായിരുന്ന സമയത്ത് വിനീതിനൊപ്പം പ്രണവ് ഒരിക്കൽ അദ്ദേഹത്തെ കാണാൻ വീട്ടിൽ വന്നിരുന്നു.

സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്. പക്ഷെ പ്രണവ് വന്ന അന്ന് അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് തന്നെ എഴുന്നേറ്റ് തനിയെ നടന്ന് വന്ന് ഹാളിൽ വന്നിരുന്നു.

ഉറക്കത്തിനിടയിൽ എങ്ങനെയോ പ്രണവ് വന്ന വിവരം അദ്ദേഹം അറിഞ്ഞു, അങ്ങനെയാണ് തന്നെ എഴുന്നേറ്റ് വന്നത് എന്ന് ഭാര്യ വിമല പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71459/i-like-pranav-a-lot-and-not-because-he-is-mohanlals-son-srinivasan)