---
title: "ജീവിക്കുന്നത് ബാലയുടെ പണം കൊണ്ടാണ് എന്ന് കമൻറ്,  പ്രതികരിച്ച് അഭിരാമി സുരേഷ്"
english_title: "Abhirami Suresh responded by commenting that he is living on Bala's money"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71442/abhirami-suresh-responded-by-commenting-that-he-is-living-on-balas-money"
published_at: "2022-09-29T07:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633500bf4aaaf_abhirami.jpg"
keywords: []
---

# ജീവിക്കുന്നത് ബാലയുടെ പണം കൊണ്ടാണ് എന്ന് കമൻറ്,  പ്രതികരിച്ച് അഭിരാമി സുരേഷ്

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ ഗായിക സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. നിരവധി ആരാധകർ ആണ് ഇവർക്കുള്ളത്. പലപ്പോഴും ഇവർക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ കുറേ ദിവസങ്ങളായി തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തുകയാണ് അഭിരാമി സുരേഷ്.

## Article Content

മലയാളികൾക്ക് സുപരിചിതയായ ഗായിക സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. നിരവധി ആരാധകർ ആണ് ഇവർക്കുള്ളത്. പലപ്പോഴും ഇവർക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ കുറേ ദിവസങ്ങളായി തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തുകയാണ് അഭിരാമി സുരേഷ്.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ താങ്ങാൻ കഴിയില്ല എന്ന് അഭിരാമി സുരേഷ് പറയുന്നു.

ഇതിനൊക്കെ മാത്രം എന്ത് തെറ്റ് തങ്ങൾ ചെയ്തു എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഇതിനൊക്കെ എതിരെ സൈബർ സെല്ലിൽ പരാതി നൽകും എന്നും അഭിരാമി പറയുന്നു.

മോശമായ കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച ശേഷമാണ് അഭിരാമി ലൈവിൽ വന്നത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തങ്ങൾ ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാനസികമായി പീഡിപ്പിക്കുകയാണ്. വീട്ടുകാർ വിഷമിക്കുന്നതും അമ്മ കരയുന്നതും എത്രനാൾ കണ്ടു നിൽക്കാൻ കഴിയും. ഇതിപ്പോൾ പരിധി വിട്ടിരിക്കുകയാണ്. മടുത്തു ഇനിയിപ്പോൾ കേസ് കൊടുക്കും. താരം പറഞ്ഞു.

തന്നെ ബോഡി ഷേമിഗ് നടത്തിയവർക്കെതിരെയും അഭിരാമി പ്രതികരിച്ചു. മാത്രമല്ല ബാലയുടെ പണം കൊണ്ടാണ് ജീവിക്കുന്നത് എന്ന് ഒരാളുടെ കമന്റിനും താരം മറുപടി നൽകി.

എന്ത് അധികാരത്തിൽ ആണ് നിങ്ങൾ ഇത് പറയുന്നത് എന്ന് താരം ചോദിച്ചു. തങ്ങൾ നന്നായി അധ്വാനിച്ചാണ് പൈസ സമ്പാദിക്കുന്നത്. ഇതിന്റെയൊക്കെ കണക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട എന്നും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71442/abhirami-suresh-responded-by-commenting-that-he-is-living-on-balas-money)