logo

പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Published at Dec 11, 2020 04:21 PM പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ പങ്കുവച്ച്  മലയാളികളുടെ പ്രിയതാരം ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ജയസൂര്യ നായകനായി എത്തിയ 'സൂ സൂ സുധി വാത്മീകം' സിനിമയിലെ താരയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റോഷ്നി സിങ്.

മനസ്സിന്‍റെ ശക്തിയാൽ എന്തും സാധിക്കുമെന്ന് കാണിച്ചുതന്ന സിനിമയിൽ ചെറിയൊരു വേഷമായിരുന്നെങ്കിലും ക്ലൈമാക്സിൽ കയ്യടി നേടാൻ താരത്തിന് സാധിച്ചു.


സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘നിങ്ങൾക്ക് വേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ്‘ എന്ന വരികളും റോഷ്നി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.


പഠനത്തിന്‍റെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം. എന്നാലും ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ റോഷ്നി ഷെയര്‍ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്. 

അഭിനയത്തിന് പുറമേ മോഡൽ കൂടിയായ താരം മ്യൂസിക് വീഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികം, ട്രിവാൻഡ്രം ലോഡ്ജ് കൂടാതെ നിര്‍ണ്ണായകം എന്ന സിനിമയിലും റോഷ്നി ഭാഗമായിട്ടുണ്ട്.

Roshni Singh is best known for her role as Jayasurya in 'Soo Soo Sudhi Vaatmeekam'

Related Stories
ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

Dec 31, 2020 02:53 PM

ജയസൂര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷം ; ചിത്രങ്ങള്‍ കാണാം

മലയാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക്...

Read More >>
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

Dec 31, 2020 01:17 PM

നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് നവ്യനായര്‍ ; ഒപ്പം വിനായകനും

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ്...

Read More >>
Trending Stories