---
title: "പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്; ശ്രീനിവാസൻ"
english_title: "Smoking ruined my health; Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71297/smoking-ruined-my-health-srinivasan"
published_at: "2022-09-28T13:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333fa5007f70_sreenivasan.jpg"
keywords: []
---

# പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്; ശ്രീനിവാസൻ

> **Lead Summary:** നടൻ, ‌തിരക്കഥാകൃത്ത് തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ് ശ്രീനിവാസൻ. അറുപത്തിയാറിൽ എത്തിനിൽക്കുന്ന താരം അസുഖങ്ങൾ മൂലം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

## Article Content

നടൻ, ‌തിരക്കഥാകൃത്ത് തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങിയ പ്രതിഭയാണ് ശ്രീനിവാസൻ. അറുപത്തിയാറിൽ എത്തിനിൽക്കുന്ന താരം അസുഖങ്ങൾ മൂലം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.

ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ചും അസുഖം വരാനുണ്ടായ കാരണത്തെ കുറിച്ചും തുറന്ന് പറഞ്ഞ ശ്രീനിവാസന്റെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തനിക്ക് തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്. പുകവലിയാണ് തന്റെ ആരോഗ്യം തകർത്തത്. പക്ഷേ ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ താൻ വലിക്കും.

അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട് അതിനോട്. അതുകൊണ്ട് തനിക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ ഒരു ഉപദേശ മേയുള്ളൂ കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. രോഗകാലത്തിന്റെ അവശതകളെ തോൽപ്പിച്ച് വീണ്ടും സിനിമാജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന ശ്രീനിവാസൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പറ‍ഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71297/smoking-ruined-my-health-srinivasan)