---
title: "എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു; സ്വന്തം അനുഭവം പങ്കുവെച്ച് നടി"
english_title: "I hate to say where; The actress shared her own experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71295/i-hate-to-say-where-the-actress-shared-her-own-experience"
published_at: "2022-09-28T13:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333f855c4174_post.jpg"
keywords: []
---

# എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു; സ്വന്തം അനുഭവം പങ്കുവെച്ച് നടി

> **Lead Summary:** ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് .

## Article Content

ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് .

കോഴിക്കോട്  വെച്ച് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ ശീതള്‍ ശ്യാം പറഞ്ഞു. തല്ല് കൊടുത്തുനന്നായി. കഴിഞ്ഞ കുറച്ചു നാള്‍ മുന്‍പ് കോഴിക്കോട് എസ്.കെ. പൊറ്റക്കാട് ഹാളില്‍ നടന്ന എംസിഎഫ് എന്ന സംഘടാ പ്രോഗ്രാമിന് പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിരുന്നു, കൊടുത്തു ഞാനും.

കോഴിക്കോട് നടന്ന ക്വീര്‍ പ്രൈഡനും ഉണ്ടായിരുന്നു ഇതേ അനുഭവം. ജയന്‍ ചെറിയാന്‍ പടം കാ ബോഡി ഷൂട്ട് ചെയുമ്പോള്‍ കടപ്പുറം ഏരിയയില്‍ രണ്ടു ആളുകള്‍ തന്നു ഇതേ അനുഭവം… ഇതൊന്നും തീരുമാനം ആകില്ല ഇവിടെ കൊണ്ടു ഒന്നും… കുറച്ചു കൂടി രാത്രി നടത്തം നടത്തി നോകാം ലെ…കോപ്പിലെ നാട്…

സോഷ്യല്‍മീഡിയ് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാര്‍ പങ്കുവെച്ചത്. യുവ നടിമാരില്‍ ഒരാള്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ദൃശ്യങ്ങള്‍ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

***നടി പറഞ്ഞത്***

’ ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു.

എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റുമുള്ളവര്‍? പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്.

എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം?

### Related Links & Sources
- [Original Story Source](https://moviemax.in/news/71295/i-hate-to-say-where-the-actress-shared-her-own-experience)