പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്; അധിക്ഷേപിച്ചയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നവ്യ

പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്; അധിക്ഷേപിച്ചയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നവ്യ
Sep 28, 2022 11:58 AM | By Susmitha Surendran

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ​ഗംഭീര തിരിച്ചുവരവും നടത്തി. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇവയെല്ലാം തന്നെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ തന്റെ പുതിയൊരു പോസ്റ്റിന് വന്ന അധിക്ഷേപ കമന്റിന് നവ്യ കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്. ‘കെട്ടിയോനെയും കളഞ്ഞ്, പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോടു എന്തു പറയാന്‍.


ലൈഫ് ഒന്നെയൊള്ളൂ ഹാപ്പി’ എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ നവ്യ മറുപടിയുമായി രം​ഗത്തെത്തി. ‘ഇതൊക്കെ ആരാ തന്നോടു പറഞ്ഞത്? പിന്നെ അവസാനം പറഞ്ഞതു കറക്റ്റാണ്. ലൈഫ് ഒന്നെയൊള്ളൂ. ഹാപ്പിയായി ഇരിക്കൂ, എന്തിന ഇങ്ങനെ ദുഷിപ്പു പറയുന്നത്’ എന്നായിരുന്നു നവ്യയുടെ മറുപടി. നിരവധി പേരാണ് നവ്യയെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയത്.

നവ്യയുടെ ശക്തമായ കഥാപാത്രമായിരുന്നു ഒരുത്തീയിലേത്. കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാൻ നടിക്ക് സാധിച്ചിരുന്നു. വി കെ പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്തത്. നവ്യയ്ക്ക് ഒപ്പം നടൻ വിനായകനും പ്രധാന വേഷത്തിൽ ചിത്രത്തില്‍ എത്തി.


ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത് എസ് സുരേഷ് ബാബുവാണ്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

And the last one is correct; Navya gives a befitting reply to the abuser

Next TV

Related Stories
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

Apr 24, 2024 08:00 PM

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ...

Read More >>
#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

Apr 24, 2024 10:48 AM

#aparnadas | താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...

Read More >>
#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

Apr 24, 2024 09:33 AM

#shahrukhkhan | ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍

ഈ വാക്കുകള്‍ക്ക് നന്ദിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. അറ്റ്‌ലീ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാന്‍’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’...

Read More >>
#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

Apr 24, 2024 09:17 AM

#gu | ദുരൂഹതയുണർത്തി 'ഗു' റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ, ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ ഏവരുടേയും ശ്രദ്ധ...

Read More >>
Top Stories










GCC News