സ്വന്തം വീടിന് ചുറ്റും കാട് കയറി, പിഴയടക്കേണ്ടി വന്നത് ഒരുലക്ഷത്തിലധികം രൂപ

സ്വന്തം വീടിന് ചുറ്റും കാട് കയറി, പിഴയടക്കേണ്ടി വന്നത് ഒരുലക്ഷത്തിലധികം രൂപ
Sep 28, 2022 11:35 AM | By Susmitha Surendran

സ്വന്തം തോട്ടം കാട് കയറിയതിന് നമ്മൾ പണം അടക്കേണ്ടി വരുമോ? ഇവിടെ ഒരാൾക്ക് ഒരു ലക്ഷത്തിൽ കൂടുതൽ രൂപയാണ് അങ്ങനെ അടക്കേണ്ടി വന്നത്. ഒരു ദിവസം നോക്കിയപ്പോൾ 55 -കാരനായ റിച്ചാർഡ് മാർക്ലൂവിന് വിഗാൻ കൗൺസിലിൽ നിന്നും ഒരു നോട്ടീസ് വന്നു.

മര്യാദയ്ക്ക് കാട് കയറിയിരിക്കുന്ന വീടിന്റെ ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കിക്കൊള്ളണം എന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. ​ഗ്രേറ്റർ മാഞ്ചസ്റ്ററിലാണ് സംഭവം. എന്തിനാണ് നോട്ടീസ് നൽകിയത് എന്നല്ലേ? അയൽക്കാരെല്ലാം കൂടി ഇയാൾക്കെതിരെ കൗൺസിലിൽ പരാതി നൽകി.

നമ്മുടെ വീടും പരിസരവും എല്ലാം നല്ല വൃത്തിയാണ്. എന്നാൽ, അയൽക്കാരനായ റിച്ചാർഡിന്റെ വീട്ടുപരിസരം ആകെ കാട് കയറി കിടക്കുകയാണ്, അത് തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു പരാതി. റിച്ചാർഡിന് വീടിന് ചുറ്റും പൂന്തോട്ടത്തിലും ഉള്ള കാടുകൾ വെട്ടിമാറ്റാനും വീട്ടിലാകെ പടർന്നു കിടക്കുന്ന ഐവികൾ വെട്ടിമാറ്റാനും രണ്ട് മാസത്തെ സമയവും അനുവദിച്ചു.

ഒപ്പം തന്നെ വീടൊക്കെ ഒന്ന് വൃത്തിയാക്കി പെയിന്റടിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുവദിക്കപ്പെട്ട രണ്ട് മാസത്തിനുള്ളിൽ ഇയാൾ ഒന്നും തന്നെ ചെയ്തില്ല. ഒടുവിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകേണ്ടിയും വന്നു. അവിടെ ചെന്ന് ഞാൻ ഒന്നും ചെയ്തില്ല എന്ന് ഇയാൾ സമ്മതിച്ചു.

കോടതി ചെലവും പരാതി കൊടുത്തവരുടെ ചെലവും എല്ലാം കൂടി £1402 (1,22,391.05) റിച്ചാർഡിന് അടക്കേണ്ടി വന്നു. ഇതാദ്യമായിട്ടല്ല അയൽക്കാരുടെ തോട്ടത്തിൽ കാട് വളർന്നതിന്റെ പേരിൽ ആളുകൾക്ക് നടപടി എടുക്കേണ്ടി വരുന്നത്.

നേരത്തെ ഇതുപോലെ കെന്റിലും ഒരു സംഭവം ഉണ്ടായി. അന്ന് ഈ കാട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അയൽക്കാരെല്ലാം ചേർന്ന് ഒരു മതിൽ പണിയുകയായിരുന്നത്രെ.

The forest grew around his house and he had to pay a fine of over one lakh rupees

Next TV

Related Stories
#viral |  'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

Mar 29, 2024 10:04 AM

#viral | 'ക്ഷമ ചോദിക്കുന്നു, പിഴയൊടുക്കാൻ പണമില്ല, സഹായിക്കണം'; ആ വൈറൽ യുവതികൾ

വീഡിയോയിൽ കാണുന്ന യുവതികളുടെ പേരാണ് പ്രീതിയും വിനീതയും. അവർക്കൊപ്പമുള്ള യുവാവിന്റെ പേര്...

Read More >>
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
Top Stories










News Roundup