---
title: "കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും"
english_title: "Rahul Gandhi carrying the baby on his shoulders; Ramesh Pisharadi also walked along"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71257/rahul-gandhi-carrying-the-baby-on-his-shoulders-ramesh-pisharadi-also-walked-along"
published_at: "2022-09-28T11:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333dea787533_rahul_gandhi_and_rameshpishardi.jpg"
keywords: []
---

# കുഞ്ഞിനെ തോളിലെടുത്ത് രാഹുൽ ​ഗാന്ധി; ഒപ്പം നടന്ന് രമേഷ് പിഷാരടിയും

> **Lead Summary:** രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

## Article Content

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ഈ അവസരത്തിൽ കുഞ്ഞിനെയും തോളിലെടുത്ത് രാഹുൽ ​ഗാന്ധി നടന്നു നീങ്ങുന്ന ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

[**https://www.facebook.com/tnprathapanonline/posts/633153861509538**](https://www.facebook.com/tnprathapanonline/posts/633153861509538)

രാഹുൽ ​ഗാന്ധിക്കൊപ്പം നടൻ രമേശ് പിഷാരടിയും ഉണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നമ്മുടെ പ്രതീക്ഷ എന്നാണ് പലരും ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71257/rahul-gandhi-carrying-the-baby-on-his-shoulders-ramesh-pisharadi-also-walked-along)