ഭർത്താവിന്റെ കല്ലറയ്‍ക്ക് മുകളിൽ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ

ഭർത്താവിന്റെ കല്ലറയ്‍ക്ക് മുകളിൽ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ
Sep 28, 2022 10:15 AM | By Susmitha Surendran

സ്വന്തം ഭർത്താവ് മരിച്ചപ്പോൾ കല്ലറയിൽ 'വ്യഭിചാരി' എന്ന് എഴുതി വെച്ച് ഒരു ഭാര്യ. തന്നെ വഞ്ചിച്ച ഭർത്താവിനോടുള്ള പ്രതികാരമായിട്ടാണ് ഭാര്യ കല്ലറയിൽ ഈ വാക്ക് എഴുതി വെച്ചതത്രെ. കാനഡയിലുള്ള സ്ത്രീയാണ് ഭർത്താവിന്റെ കല്ലറയിൽ വ്യഭിചാരി എന്ന വാക്ക് എഴുതി വെച്ചത്.

ഭർത്താവ് മരിച്ചത് സഹപ്രവർത്തകയുമായി സെക്സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്നാണത്രെ. ഇവരു‌ടെ മകൻ തന്നെയാണ് റെഡ്ഡിറ്റിൽ ഇക്കാര്യം പങ്കുവച്ചത്. അതോടെ സംഭവം ആളുകൾ ശ്രദ്ധിച്ച് തുടങ്ങി. അമ്മ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടാണ് മകൻ റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടത്.

Am I The Asshole എന്ന പേജിലാണ് മകൻ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. 'അത് മാറ്റണമെന്ന് തനിക്കില്ല എന്നും അത് ന്യായമാണോ' എന്നും കൂടി മകൻ റെഡ്ഡിറ്റിൽ ആളുകളോട് അഭിപ്രായം ചോദിച്ചു. ദീർഘകാലമായി തന്റെ അച്ഛൻ സഹപ്രവർത്തകയുമായി പ്രണയബന്ധത്തിലാണ്. അതിൽ അവർ ​ഗർഭം ധരിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തിൽ നിന്നും രക്ഷപ്പെട്ട് അവരോടൊപ്പം കാനഡയിലേക്ക് പോകാനായിരുന്നു അച്ഛന്റെ പദ്ധതി.

അങ്ങനെ അച്ഛൻ പോയി. എന്നാൽ, വിവാഹമോചനത്തിനുള്ള നടപടികളൊന്നും നടത്തുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുകയും അതുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു.

എന്നാൽ, അതിനിടെ സെക്സിലേർപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്ന് അച്ഛൻ മരണപ്പെടുകയായിരുന്നു. തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയിൽ 'ജോൺ ഡോയിയുടെ സ്നേഹമുള്ള ഓർമ്മകൾക്ക് വേണ്ടി' എന്ന് എഴുതിയതിനൊപ്പം 'വ്യഭിചാരി' എന്ന വാക്ക് കൂടി ചേർക്കുകയായിരുന്നു.

അച്ഛന്റെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഇത് കണ്ട് ദേഷ്യം വന്നു. എന്നാൽ, തനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. കാരണം തന്റെ അച്ഛന്റെ യഥാർത്ഥ സ്വഭാവത്തെ ഉൾക്കൊള്ളുന്ന വാചകമാണ് അതെന്നാണ് താൻ കരുതുന്നത് എന്നാണ് മകൻ പറയുന്നത്. ഏതായാലും നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ചിലരെല്ലാം അത് നന്നായി എന്ന് പറഞ്ഞപ്പോൾ ചിലർ അത് ശരിയായില്ല എന്നാണ് പറഞ്ഞത്.

A wife writes 'adulterer' on her husband's grave when he dies.

Next TV

Related Stories
#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

Mar 28, 2024 03:37 PM

#viral |ബം​ഗളൂരു ടു മൈസൂർ, തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ

നാല് ലവ്ബേർഡ്സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടർ നൽകിയത്....

Read More >>
#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

Mar 28, 2024 12:37 PM

#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും...

Read More >>
#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Mar 28, 2024 12:12 PM

#viral | 'അടക്കാൻ കൊണ്ട് പോകുവായിരിക്കും'; സ്കൂട്ടിയിൽ പോകുമ്പോൾ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ അതിന് തെളിവ്...

Read More >>
#viral |  'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

Mar 28, 2024 10:06 AM

#viral | 'വേഷം മാറി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കേറി, പക്ഷേ....'; വൈറല്‍ വീഡിയോ കാണാം

യുവാവ്, പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലില്‍ കയറിയതാണ്. പക്ഷേ...

Read More >>
#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

Mar 27, 2024 02:56 PM

#viral | ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

തന്റെ മകനോടൊപ്പമെത്തിയാണ് ശവസംസ്കാര ദിവസം ശവപ്പെട്ടി തുറന്ന് ജിയാൻ തന്റെ സഹോദരന്റെ മൃതദേഹത്തിൽ നിന്നും അയാളുടെ ചെവി...

Read More >>
#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

Mar 27, 2024 02:33 PM

#viral |തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്

തീയിലേക്ക് എടുത്തെറിയപ്പെട്ട പിന്നീട് കുട്ടിയെ ഏതാനും പേർ ചേർന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോയില്‍...

Read More >>
Top Stories