കോഴിക്കോട്ടെ മാളിൽ വെച്ച് നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം: സംഭവം പ്രമോഷൻ പരിപാടിക്കിടെ

കോഴിക്കോട്ടെ മാളിൽ വെച്ച് നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം: സംഭവം പ്രമോഷൻ പരിപാടിക്കിടെ
Sep 28, 2022 08:54 AM | By Susmitha Surendran

സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയത്.

അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ലൈംഗീക അതിക്രമം നടന്നുവെന്നാണ് യുവനടി സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

അപ്രതീക്ഷിതമായ അതിക്രമത്തിൽ അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.

നടിയുടെ പോസ്റ്റിൽ നിന്നും....

ഇന്ന് എൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു.

ഇത്രയ്ക്ക് frustrated ആയിട്ടുള്ളവ‍ര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവ‍ര്‍? പ്രമോഷൻ്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവ‍ര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം...

കോഴിക്കോട് പാലാഴിയിലെ സ്വകാര്യ മാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടൻമാര്‍ അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തി വരികയായിരുന്നു.

സംഭവത്തിൽ ഇതേവരെ നടിയിൽ നിന്നോ സിനിയുടെ അണിയറ പ്രവര്‍ത്തകരിൽ നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.

Actresses sexually assaulted at Kozhikode mall: Incident during promotional event

Next TV

Related Stories
#NikhilaVimal  |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം -  നിഖില വിമല്‍

Apr 25, 2024 06:50 PM

#NikhilaVimal |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം - നിഖില വിമല്‍

സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവര്‍...

Read More >>
#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

Apr 25, 2024 12:05 PM

#mamithabaiju | മമിത ബൈജുവിന് വോട്ടില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കൺ

സിനിമ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് ഡോ.ബൈജു...

Read More >>
#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

Apr 25, 2024 11:35 AM

#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം

ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്...

Read More >>
#vineethsreenivasan |  ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

Apr 25, 2024 09:15 AM

#vineethsreenivasan | ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍

അടുത്തിടെ ഇവരുടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് വിവാഹം സംബന്ധിച്ച് സ്ഥിരീകരണവുമായി ദീപക് തന്നെ...

Read More >>
#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

Apr 25, 2024 08:47 AM

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന്...

Read More >>
#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Apr 24, 2024 10:22 PM

#saniyaiyyappan | പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വരുന്ന നടിമാരില്‍ ഒരാളും സാനിയ...

Read More >>
Top Stories