'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം
Sep 28, 2022 08:19 AM | By Anjana Shaji

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി ബിപാഷ ബസു. അടുത്തിടെ ​ഗർഭിണിയായ നടി തന്റെ ​ഗർഭകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറുമുണ്ട്. ബോളിവുഡിലെ താരങ്ങളിൽ മിക്കവരും കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കെയാണ് ബിപാഷയും ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറും കുഞ്ഞിനെ വരവേൽക്കാനിരിക്കുന്നത്.

Advertisement

ബോളിവുഡിലെ പ്രശസ്ത നടിയായി തിളങ്ങവെയാണ് ബിപാഷ കരൺ സിം​ഗ് ​ഗ്രോവറെ വിവാഹം കഴിച്ചത്. 2016 ഏപ്രിലിൽ ആയിരുന്നു വിവാഹം. 2015 ൽ എലോൺ എന്ന സിനിമയിൽ കരൺ സിം​ഗും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ബിപാഷയും കരണും പ്രണയത്തിലാവുന്നത്.

'ഇപ്പോഴിതാ തന്റെ ​ഗർഭകാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബിപാൽ പറയുന്നു. ​ഹാർപർസ് ബസാറുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. '

എത്രയൊക്കെ പ്ലാൻ ചെയ്താലും അതൊന്നും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് എന്നെ തയ്യാറാക്കില്ല. ​ഗർഭിണിയായ ആദ്യ മൂന്ന് മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ആളുകൾ പറയുന്നത് രാവിലെയുണ്ടാവുന്ന ക്ഷീണത്തെക്കുറിച്ചാണ്. എനിക്ക് ദിവസം മുഴുവനും സുഖമില്ലായിരുന്നു. ഒന്നുകിൽ ബെഡിലോ അല്ലെങ്കിൽ ബാത്ത് റൂമിലോ ആയിരിക്കും'

'എനിക്കൊന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശരീരഭാരം വല്ലാതെ കുറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ അസുഖങ്ങൾ കുറഞ്ഞത്. എനിക്ക് വലിയ തോതിൽ ഭക്ഷണക്കൊതിയും ഉണ്ടായിരുന്നില്ല. എന്റെ ശരീരം അങ്ങനെ ആയിരുന്നു. എന്നാലും ഇടയ്ക്ക് ഉപ്പുള്ളത് കഴിക്കാൻ എനിക്ക് തോന്നി. മധുരത്തോട് താൽപര്യം ഇല്ലാതായി. അതൊരു മാറ്റം ആയിരുന്നു. കാരണം സാധാരണയായി മധുരം എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ അതല്ല കുഞ്ഞിന് വേണ്ടത്' .


'മധുരം വേണ്ടാതായത് ഒഴിച്ചാൽ ​ഗർഭിണിയായത് എന്റെ ഡയറ്റിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ബാലൻസ് ആയ ഭക്ഷണം ആയിരുന്നു ഞാനെപ്പോഴും കഴിച്ചിരുന്നത്. കാർബ്സ്, ഫാറ്റ്, പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എല്ലാം ഉണ്ടാവും. ശരീരത്തിലെ ജലാശം നിലനിർത്തി. വലിയ മാറ്റങ്ങൾ എനിക്ക് ഉണ്ടായില്ലെങ്കിലും ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. വർക്ക് ഔട്ടും ട്രെയ്നിം​ഗും എനിക്ക് ഒഴിവാക്കേണ്ടി വന്നു. അതെനിക്ക് ബുദ്ധിമുട്ടായിരുന്നു. അതിന് ശേഷമാണ് വെറുകെ കിടക്കാനും വിശ്രമിക്കാനും ഞാൻ പഠിച്ചത്,' ബിപാഷ പറഞ്ഞു.

ഗർഭിണിയായിരിക്കെ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് കുഞ്ഞ് പിറക്കാൻ പോവുന്ന വിവരം ബിപാഷ ആരാധകരെ അറിയിച്ചത്. നിരവധി പേർ ബിപാഷയ്ക്കും കരൺ സിം​ഗ് ​ഗ്രോവറിനും ആശംസകളുമായെത്തി. മോഡലിം​ഗിൽ നിന്നും അഭിനയ രം​ഗത്തെത്തിയ ബിപാഷ ത്രില്ലർ, ഹൊറർ സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്.


2001 ൽ അജ്നബി എന്ന ത്രില്ലർ സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ആ വർഷത്തെ മികച്ച പുതമുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നടിക്ക് ലഭിച്ചു. പിന്നീട് രാസ്, ജിസം, ധൂം 2, നോ എൻട്രി തുടങ്ങിയ സിനിമകളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.

'was very thin and in bed all day'; The star about pregnancy

Next TV

Related Stories
കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

Dec 1, 2022 10:07 PM

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ...

Read More >>
മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

Nov 30, 2022 12:23 PM

മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ മിയയുടെ സാന്നിധ്യമുണ്ടാവുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ ടെലിവിഷന്‍...

Read More >>
നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

Nov 22, 2022 07:58 PM

നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് നോറ ഫത്തേഹി....

Read More >>
ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

Nov 20, 2022 07:09 PM

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി...

Read More >>
 ബംഗാളി നടി ഐന്ദ്രില ശർമ്മ  അന്തരിച്ചു

Nov 20, 2022 07:06 PM

ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

ബംഗാളി നടി ഐന്ദ്രില ശർമ്മ ...

Read More >>
Top Stories