നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സൈക്കിൾ നൽകി നടൻ

നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സൈക്കിൾ നൽകി നടൻ
2022-09-27T19:47:00 | By Susmitha Surendran

പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്.

സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മമ്മൂട്ടിയുടെ സഹചാരിയായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം.

ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതന പദ്ധതിയാണ് നിർദ്ധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം.

Content Highlight: Actor Mammootty donates bicycles to underprivileged children.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup