---
title: "'ജനനം: 1947 പ്രണയം തുടരുന്നു'; സന്തോഷം പങ്കുവെച്ച് നടന്‍"
english_title: "Born: 1947 Love Continues; Actor sharing happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71150/born-1947-love-continues-actor-sharing-happiness"
published_at: "2022-09-27T19:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333022fa8b52_jayarajan.jpg"
keywords: []
---

# 'ജനനം: 1947 പ്രണയം തുടരുന്നു'; സന്തോഷം പങ്കുവെച്ച് നടന്‍

> **Lead Summary:** സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഒരു നായക വേഷമോ അല്ലെങ്കില്‍ നായിക വേഷമോ ലഭിക്കാത്ത നിരവധിപേരെ നമുക്ക് അറിയാം. ഇതില്‍ ചിലരൊക്കെ സഹ നടനോ സഹ നടിയോ ആയി മുന്നോട്ടു പോകുന്നു.

## Article Content

സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഒരു നായക വേഷമോ അല്ലെങ്കില്‍ നായിക വേഷമോ ലഭിക്കാത്ത നിരവധിപേരെ നമുക്ക് അറിയാം. ഇതില്‍ ചിലരൊക്കെ സഹ നടനോ സഹ നടിയോ ആയി മുന്നോട്ടു പോകുന്നു.

പിന്നീട് ഇവര്‍ ഇതിനോടങ്ങ് യോജിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ജയരാജന്‍ കോഴിക്കോട് തനിക്ക് ഒരു നായക വേഷം ലഭിച്ച സന്തോഷമാണ് പങ്കുവെച്ചത്.

**

നാടകത്തിലൂടെ കടന്നുവന്ന താരമാണ് ജയരാജന്‍ , ശേഷം നിരവധി സിനിമയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ ഈ താരം അവതരിപ്പിച്ചു. സിനിമയില്‍ എത്തിയിട്ട് ഇത്ര വര്‍ഷമായെങ്കിലും ഒരു നായക കഥാപാത്രം ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല , ഇപ്പോള്‍ അതുകൂടി സഫലമായതിന്റെ സന്തോഷത്തിലാണ് ജയരാജന്‍.

‘ജനനം: 1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലാണ് പ്രധാന വേഷത്തില്‍ ജയരാജന്‍ അഭിനയിക്കുന്നത്. ഒപ്പം നടി ലീല സാംസണുമുണ്ട്. ‘അന്‍പതു വര്‍ഷത്തെ നാടക-സിനിമ ജീവിതം.

എഴുപതാം വയസ്സില്‍ എന്റെ ആദ്യ നായകവേഷം…!’ എന്ന് കുറിച്ചുകൊണ്ട് ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

[https://www.facebook.com/jayarajkozhikode/posts/819658145702078**](https://www.facebook.com/jayarajkozhikode/posts/819658145702078)

നവാഗതനായ അഭിജിത് അശോകന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാണവും അഭിജിത് അശോകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സന്തോഷ് അനിമ ഛായാഗ്രഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71150/born-1947-love-continues-actor-sharing-happiness)