---
title: "വിവാഹം കഴിച്ച എന്നെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല; വിവാഹത്തെ കുറിച്ച്  സുബി സുരേഷ്"
english_title: "Can't imagine me married; Subhi about marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71076/cant-imagine-me-married-subhi-about-marriage"
published_at: "2022-09-27T13:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332b382d3fca_subi_suresh.jpg"
keywords: []
---

# വിവാഹം കഴിച്ച എന്നെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല; വിവാഹത്തെ കുറിച്ച്  സുബി സുരേഷ്

> **Lead Summary:** സുബി സുരേഷ് ഈയിടയായി നേരിടുന്ന ഒരു ചോദ്യമാണ് വിവാഹത്തെ കുറിച്ച്. പലതവണ ഇതെ കുറിച്ച് പറഞ്ഞെങ്കിലും ആരാധകര്‍ താരത്തിനോട് വിവാഹത്തെ കുറിച്ച് ഇപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹം എപ്പോഴാണെന്ന് എനിക്ക് അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം.

## Article Content

സുബി സുരേഷ് ഈയിടയായി നേരിടുന്ന ഒരു ചോദ്യമാണ് വിവാഹത്തെ കുറിച്ച്. പലതവണ ഇതെ കുറിച്ച് പറഞ്ഞെങ്കിലും ആരാധകര്‍ താരത്തിനോട് വിവാഹത്തെ കുറിച്ച് ഇപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹം എപ്പോഴാണെന്ന് എനിക്ക് അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം.

എനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ല. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോള്‍ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി തന്നെയാണ് വലുത്. എന്റെ ജീവിതത്തിലേക്ക് വരുന്ന ആള്‍ എന്നെക്കാള്‍ ഏറെ എന്റെ കുടുംബത്തെ സ്‌നേഹിക്കുന്ന ആള്‍ ആവണം.

അമ്മയ്ക്ക് എന്റെ സ്വഭാവം നന്നായിട്ട് അറിയാം. അതുകൊണ്ട് എന്നെ നിര്‍ബന്ധിച്ചു പിടിച്ചു കെട്ടിക്കില്ലെന്ന ഉറപ്പ് എനിക്കുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് പറയറൊക്കെ ഉണ്ട്. അടുത്തിടെ യുഎസില്‍ നിന്നൊക്കെ ഒരു ആലോചന വന്നിരുന്നു.

അതൊന്നും എനിക്ക് പറ്റിയില്ല. വിവാഹം കഴിച്ച എന്നെ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല. നമ്മള്‍ പ്രോഗ്രാമും ഷൂട്ടോക്കെ ആയി നടക്കുകയാണല്ലോ, ആ ഒരു ഫ്രീഡം തരുന്ന ഒരാളെ കണ്ടെത്താന്‍ പറ്റിയിട്ടില്ല സുബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71076/cant-imagine-me-married-subhi-about-marriage)