---
title: "ഉദ്ഘാടനത്തിനായി ദിലീപ്  എത്തുന്നു; സന്തോഷം പങ്കുവെച്ച് ആരാധകര്‍"
english_title: "Dileep fans share the new happy news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71040/dileep-fans-share-the-new-happy-news"
published_at: "2022-09-27T12:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332998cb4ada_DILEEP.jpg"
keywords: []
---

# ഉദ്ഘാടനത്തിനായി ദിലീപ്  എത്തുന്നു; സന്തോഷം പങ്കുവെച്ച് ആരാധകര്‍

> **Lead Summary:** ജനപ്രിയ നടനാണ് ദിലീപ്. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഈ നടന്‍. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

## Article Content

ജനപ്രിയ നടനാണ് ദിലീപ്. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഈ നടന്‍. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇതിനിടെ നടി തമന്നയ്‌ക്കൊപ്പം മറ്റൊരു മലയാള സിനിമ കൂടി ദിലീപ് ചെയ്യുന്നുണ്ട്. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിനിമയുടെ പൂജ ചടങ്ങ് ഈ അടുത്തായിരുന്നു കഴിഞ്ഞത്.

ഇപ്പോഴിതാ ഏറെ നാളുകള്‍ക്കു ശേഷം കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ദിലീപ് എത്താന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഒപ്പം നാദിര്‍ഷയും ഉണ്ടാവും.

ഇതുമായി ബന്ധപ്പെട്ടൊരു പരസ്യവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്. പരസ്യ വീഡിയോ വൈറലായതോടെ നിരവധി ദിലീപ് ആരാധകരാണ് കമന്റുമായി എത്തുന്നത്.

‘അങ്ങിനെ വലിയ ഇടവേളയ്ക്കു ശേഷം ദിലീപ് ഏട്ടന്‍ ഒരു പൊതു വേദിയില്‍, വരാന്‍ പറ്റില്ലെങ്കിലും ആശംസകളും പ്രാര്‍ഥനകളും നേരുന്നു’ തുടങ്ങിയ കമന്റുകളാണ് ദിലീപ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71040/dileep-fans-share-the-new-happy-news)