---
title: " താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി"
english_title: "The star's nude video on the Internet; The actress came on live crying"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70990/the-stars-nude-video-on-the-internet-the-actress-came-on-live-crying"
published_at: "2022-09-27T08:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633269725ffed_LAKSHMI.jpg"
keywords: []
---

#  താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

> **Lead Summary:** തമിഴ് മിനിസ്‌ക്രീനിലെ പ്രശസ്ത നടിയാണ് ലക്ഷ്മി വാസുദേവന്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി. മിനിസ്‌ക്രീനില്‍ വലിയ ആരാധകര്‍ തന്നെ നടിക്കുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍ കണ്ടത്.

## Article Content

തമിഴ് മിനിസ്‌ക്രീനിലെ പ്രശസ്ത നടിയാണ് ലക്ഷ്മി വാസുദേവന്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി. മിനിസ്‌ക്രീനില്‍ വലിയ ആരാധകര്‍ തന്നെ നടിക്കുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍ കണ്ടത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കരഞ്ഞു കൊണ്ട് ലൈവില്‍ എത്തിയിരിക്കുകയാണ് നടി. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും പ്രചരിക്കുന്ന ചിത്രങ്ങള്‍ ആരും വിശ്വസിക്കരുതെന്നും താരം കരഞ്ഞു കൊണ്ട് ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

തന്റെ മാതാപിതാക്കള്‍, അടുത്ത സുഹൃത്തുക്കള്‍, വാട്സ്ആപ്പിലെ കോണ്‍ടാക്റ്റുകളിലുള്ളവര്‍ എന്നിവര്‍ക്കും തന്റെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ അയച്ചു കൊടുത്തു.

തന്നെ അറിയാവുന്നവര്‍ ആ ചിത്രങ്ങള്‍ വിശ്വസിക്കില്ല, നിങ്ങളും ഈ ചിത്രങ്ങള്‍ വിശ്വസിക്കരുത് എന്നാണ് നടി കരഞ്ഞു കൊണ്ട് പറഞ്ഞത്. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് തന്നെക്കുറിച്ച് അറിയാമെന്നും അവരോട് ഒന്നും വിശദീകരിക്കേണ്ടതില്ലെന്നും താരം പറഞ്ഞു,

എന്നാല്‍ ഈ സൈബര്‍ ക്രൈം രീതിക്കെതിരെ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വിഷയം തുറന്നുകാട്ടാന്‍ താന്‍ എത്തിയതെന്നും നടി പറയുന്നു.ലക്ഷ്മി പറയുന്നതനുസരിച്ച്, തനിക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം നേടിയെന്ന് പറഞ്ഞ് ഒരു മെസേജ് വന്നു.

ഇത് അനുസരിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നു എന്നാണ് നടി പറയുന്നത്.

തുടര്‍ന്ന് തന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച ഹാക്കര്‍ന്മാര്‍ അത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു എന്നാണ് നടി പറയുന്നത്. അമ്പതിനായിരം രൂപ തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.

പണം നല്‍കാതെ വന്നപ്പോള്‍ മോര്‍ഫ് ചെയ്ത തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. അജ്ഞാതരുടെ ഇത്തരം വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് ലക്ഷ്മി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സംഭവത്തില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/70990/the-stars-nude-video-on-the-internet-the-actress-came-on-live-crying)