'മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായയെ രക്ഷിക്കാൻ കഴിയുമോ': അഭ്യർത്ഥനയുമായി മീനാക്ഷി

'മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായയെ രക്ഷിക്കാൻ കഴിയുമോ': അഭ്യർത്ഥനയുമായി മീനാക്ഷി
Sep 26, 2022 10:40 PM | By Anjana Shaji

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് തെരുവ് നായകളുടെ ആ​ക്രമണം രൂക്ഷമാണ്. നിരവധി പേരാണ് നായകളുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ അഭയം തേടിയത്. ചിലരുടെ ജീവന് തന്നെ നായകളുടെ ആക്രമണം കാരണമായി. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്.

Advertisement

ഈ അവസരത്തിൽ ബാലതാരവും അവതാരകയുമായ മീനാക്ഷി പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഫ്രാങ്കോ എന്ന നായയെ കുറിച്ചാണ് മീനാക്ഷി കുറിക്കുന്നത്. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ടെന്നും ഏതെങ്കിലും മൃ​ഗസ്നേഹികളുടെ സംഘടനയ്ക്ക് അവനെ രക്ഷിക്കാൻ കഴിയുമോ എന്നും മീനാക്ഷി ചോദിക്കുന്നു.

പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കുന്നുണ്ട്.

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ ... ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ

ശാന്തസ്വഭാവി ...ഒന്നിനെയും ഉപദ്രവിക്കില്ല ... മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും ... പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് ... എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ ..

പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട് ...

മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ ... കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ ... (കോട്ടയം.. മണർകാട് ..അയർക്കുന്നം ... പാദുവ)

https://www.facebook.com/meenakshiactressofficial/photos/a.680151332142290/2323269687830438/?type=3

'Can any animal lover's organization save this dog': Meenakshi pleads

Next TV

Related Stories
‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

Dec 1, 2022 10:47 PM

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ

‘മണീ പസിക്കിത് മണീ…’ ജയറാമിനെ അനുകരിച്ച് വെയ്റ്റർ...

Read More >>
ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

Dec 1, 2022 10:20 PM

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ

ഷൂട്ടിങ്ങിന് ഇടവേള; അവധി ആഘോഷിക്കാൻ ഓസ്ട്രേലിയയിലേക്ക് പറന്ന് മെഗാസ്റ്റാർ...

Read More >>
ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും;  ബാല പറയുന്നു

Dec 1, 2022 11:52 AM

ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ ഭാര്യ അന്വേഷണം തുടങ്ങും; ബാല പറയുന്നു

ഏറ്റവും പുതിയതായി സിനിമയുടെ റിലീസിന് ശേഷം മകളെ കുറിച്ചും ആദ്യഭാര്യയെ കുറിച്ചും ബാല പറഞ്ഞ കാര്യങ്ങള്‍ വലിയ...

Read More >>
അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

Dec 1, 2022 11:32 AM

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട്...

Read More >>
ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

Dec 1, 2022 10:44 AM

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്; അര്‍ച്ചന കവി പറയുന്നു

ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍...

Read More >>
'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

Nov 30, 2022 08:49 PM

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

'പൃഥ്വിരാജ് എന്നിൽ പുലർത്തിയ വിശ്വാസമാണ് കടുവ': സന്തോഷം പങ്കിട്ട് ഷാജി...

Read More >>
Top Stories