---
title: " പുത്തൻ പുതിയ കാരവാൻ സ്വന്തമാക്കി മോഹൻലാൽ"
english_title: "Mohanlal owns a new vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70924/mohanlal-owns-a-new-vehicle"
published_at: "2022-09-26T19:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331b2985eb62_mohanlal.jpg"
keywords: []
---

#  പുത്തൻ പുതിയ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

> **Lead Summary:** മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒട്ടേറെ തിരക്കുള്ള നടൻ ആയതിനാൽ തന്നെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും തിരക്കേറിയ യാത്രകളിൽ ആയിരിക്കും ഭൂരിഭാഗം സമയവും ഇദ്ദേഹം. ഇദ്ദേഹത്തിന് പല മുന്തിയ ബ്രാൻഡുകളുടെ വാഹനങ്ങളും ഉണ്ട്. ഇപ്പോഴിതാ തൻറെ യാത്രകൾക്ക് ഒരു പുതിയ കൂട്ട് സ്വന്തമാക്കിയിരിക്കുകയാണ് താരം.

## Article Content

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒട്ടേറെ തിരക്കുള്ള നടൻ ആയതിനാൽ തന്നെ ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും തിരക്കേറിയ യാത്രകളിൽ ആയിരിക്കും ഭൂരിഭാഗം സമയവും ഇദ്ദേഹം. ഇദ്ദേഹത്തിന് പല മുന്തിയ ബ്രാൻഡുകളുടെ വാഹനങ്ങളും ഉണ്ട്. ഇപ്പോഴിതാ തൻറെ യാത്രകൾക്ക് ഒരു പുതിയ കൂട്ട് സ്വന്തമാക്കിയിരിക്കുകയാണ് താരം.

**

ഇനിയുള്ള തൻറെ യാത്രകൾക്ക് പുതിയ കാരവൻ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആവുകയാണ്.

കേരളത്തിൽ സ്പെഷ്യൽ പർപ്പസ് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസ് ആണ് മോഹൻലാലിന്റെ ഈ പുതിയ കാരവൻ നിർമ്മിച്ചത്.

[https://www.instagram.com/thecompleteactor_/?utm_source=ig_embed&ig_rid=73f2f99a-94d1-4fac-a9fb-695617b6f8b4**](https://www.instagram.com/thecompleteactor_/?utm_source=ig_embed&ig_rid=73f2f99a-94d1-4fac-a9fb-695617b6f8b4)

എന്തായാലും ആരാധകരും വളരെ ആകാംക്ഷയോടെയാണ് പുതിയ വാർത്ത കേൾക്കുന്നത്. താങ്കളുടെ പ്രിയതാരം പുതിയ വാഹനം സ്വന്തമാക്കിയതിൽ അവർ വളരെയേറെ സന്തോഷിക്കുന്നുണ്ടാവും. അതേസമയം റാം എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/70924/mohanlal-owns-a-new-vehicle)