കരീനയുടെ വാനിറ്റി വാനിന്‍റെ അകം; ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു

കരീനയുടെ വാനിറ്റി വാനിന്‍റെ അകം; ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു
Sep 26, 2022 07:25 PM | By Susmitha Surendran

സിനിമാതാരങ്ങളുടെ ജീവിതനിലവാരം എപ്പോഴും സാധാരണക്കാരില്‍ നിന്ന് മുകളില്‍ തന്നെ ആയിരിക്കും. പലപ്പോഴും ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാൻ ഏവരും കൗതുകത്തോടെ കാത്തിരിക്കാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ ആഡംബരജീവിതത്തെ കുറിച്ചറിയാനാണ് മിക്കവര്‍ക്കും താല്‍പര്യം.

ആഡംബരങ്ങളുടെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ടത് ബോളിവുഡ് താരങ്ങളെ കുറിച്ചാണ്. ഇവര്‍ താമസിക്കുന്ന ബംഗ്ലാവുകള്‍, പോകുന്ന ഹോട്ടലുകള്‍, ജിമ്മുകള്‍, മാളുകള്‍ എന്നിങ്ങനെ പല വിഷയങ്ങളിലും ആളുകള്‍ താല്‍പര്യം കാണിക്കാറുണ്ട്.

വെറും ഒരു കൗതുകം എന്നതില്‍ കവിഞ്ഞ് ഇതിലൊന്നും മറ്റ് പ്രാധാന്യങ്ങളുമില്ല. എന്നാല്‍ അധികം താരങ്ങളും തങ്ങളുടെ ഇത്തരത്തിലുള്ള സ്വകാര്യമായ ജീവിതരീതിയെ കുറിച്ചോ, സൗകര്യങ്ങളെ കുറിച്ചോ കാര്യമായി പൊതുജനവുമായോ ആരാധകരുമായോ പങ്കുവെയ്ക്കാൻ ഇഷ്ടപ്പെടാറില്ലെന്നതാണ് സത്യം.

അതുകൊണ്ട് തന്നെ വീടിന്‍റെ ചിത്രങ്ങള്‍, മറ്റ് വ്യക്തിപരമായി ചെലവിടുന്ന ഇടങ്ങള്‍, ആളുകള്‍ എന്നിവയെ എല്ലാം മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കാൻ താരങ്ങള്‍ ശ്രമിക്കുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് ബോളിവുഡ് താരം കരീന കപൂര്‍.

https://www.instagram.com/kareenakapoorkhan/?utm_source=ig_embed&ig_rid=df761b2f-bb55-4d8d-9fcd-aa5af87c9314

വീട്, വീട്ടുകാര്‍, സുഹൃത്തുകള്‍, സ്വകാര്യമായ ആഘോഷങ്ങള്‍, കുട്ടികള്‍, വര്‍ക്കൗട്ട്, ഡയറ്റ് എന്നിങ്ങനെ വ്യക്തപരമായ ഒരുപാട് കാര്യങ്ങള്‍ മറയില്ലാതെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കരീന. ഇപ്പോഴിതാ കരീന തന്‍റെ വാനിറ്റി വാനിന് അകത്ത് നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

സാമാന്യം വിജയം നേടിയ താരങ്ങള്‍ മാത്രമാണ് വാനിറ്റി വാൻ സ്വന്തമാക്കാറ്. ചെറിയൊരു വീടിന്‍റെ സൗകര്യങ്ങളെല്ലാം അടങ്ങിയതായിരിക്കും ഇത്തരത്തിലുള്ള ആഡംബര വാഹനങ്ങള്‍. മുറി, വാഷ് റൂം, ഡ്രസിംഗ് ഏരിയ എന്നിങ്ങനെ നല്ല സൗകര്യത്തില്‍ തന്നെ തയ്യാറാക്കുന്ന ആഡംബര വാഹനങ്ങള്‍ക്ക് വലിയ ചെലവ് ഉണ്ട്.

ഇവ വാങ്ങിക്കാൻ മാത്രമല്ല, കൊണ്ടുനടക്കാനും ചെലവുണ്ട്. കരീനയുടെ വാനിറ്റി വാൻ നല്ല സൗകര്യങ്ങളുള്ളത് തന്നെയെന്നാണ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നത്. സിനിമാചിത്രീകരത്തിനിടെ തന്‍റെ ക്രൂവിനൊപ്പം വാനില്‍ വച്ച് ഭക്ഷണം കഴിക്കുന്നതും സമയം ചെലവിടുന്നതുമെല്ലാമാണ് കരീന ചിത്രങ്ങളാക്കിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിക്കിയെയും ചിത്രങ്ങളില്‍ കാണാം.

കരീനയുടെ വാനിന് അകത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഇനി ശ്രദ്ധിക്കണമെന്ന രസകരമായ കമന്‍റും മിക്കി ഫോട്ടോകള്‍ക്ക് താഴെ ഇട്ടിരിക്കുന്നു. 'സ്കാം വാൻ' അഥവാ അഴിമതികളുടെ വാൻ എന്ന കമന്‍റുമായി നടിയും നിര്‍മ്മാതാവും സ്റ്റൈലിസ്റ്റുമായ റിയ കപൂറും എത്തിയിരിക്കുന്നു.

മിഴിവുള്ള ലൈറ്റിംഗ്, കിടിലൻ കണ്ണാടി, ടിവി, കസേരകള്‍, മേശകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും വാനിന് അകത്ത് കാണാം. അകത്തേക്ക് ഇഷ്ടം പോലെ ഏരിയ ഉള്ളതായും തോന്നിക്കുന്നുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കരീനയുടെ വാനിറ്റി വാൻ.

Inside Kareena's Vanity Van; Photos stand out

Next TV

Related Stories
#siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്

Mar 27, 2024 03:20 PM

#siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍...

Read More >>
#Titanic | ടൈറ്റാനിക് :'വാതിൽപ്പലക’യുടെ കഷണം വിറ്റുപോയത് കോടികൾക്ക്

Mar 27, 2024 08:50 AM

#Titanic | ടൈറ്റാനിക് :'വാതിൽപ്പലക’യുടെ കഷണം വിറ്റുപോയത് കോടികൾക്ക്

അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട...

Read More >>
#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍

Mar 27, 2024 07:49 AM

#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍

ചിലര്‍ വളരെ അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ വിജയിക്കുന്നത് താത്പര്യമില്ല. അപ്പുറത്ത് നില്‍ക്കുന്നവരെ വലിച്ച്...

Read More >>
#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ

Mar 26, 2024 11:49 AM

#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ

ഐവിഎഫ് വഴിയാണ് അമ്മയായതെന്ന് തുറന്ന് പറഞ്ഞ ആദ്യ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് ഫറ ഖാൻ. കുഞ്ഞുങ്ങൾ പിറന്നതിനെക്കുറിച്ച് തുറന്ന്...

Read More >>
#urvashirautela | ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ സിനിമ

Mar 26, 2024 07:13 AM

#urvashirautela | ‘രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിച്ച ആദ്യ ഏഷ്യൻ വനിത’ പരിഹാസാവുമായി സോഷ്യൽ മീഡിയ സിനിമ

രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള രാമക്ഷേത്ര സന്ദർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഉർവശിയുടെ വീഡിയോയ്ക്ക്...

Read More >>
#Twinklekhanna | മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍; സംഭവം ഇങ്ങനെ

Mar 25, 2024 05:33 PM

#Twinklekhanna | മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍; സംഭവം ഇങ്ങനെ

സല്‍മാന്‍ ഖാനുമായി വഴക്കുണ്ടാക്കാന്‍ അക്ഷയ് കുമാര്‍ ശ്രമിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു....

Read More >>
Top Stories